അരവണ:ഗുണനിലവാരം ഉറപ്പാക്കിയെന്ന് ഡോ.ബാബു
കൊല്ലം: ശബരിമലയില്‍ അരവണപായസനിര്‍മ്മാണം കുറ്റമറ്റതാക്കാന്‍ എല്ലാ മുന്‍കരുതലുകളും സ്വീകരിച്ചതായി തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് ഡോ.എന്‍.ബാബു അറിയിച്ചു. അരവണപ്രസാദത്തിന്റെ ശുദ്ധി ഉറപ്പുവരുത്തുമെന്ന് അദ്ദേഹം പറഞ്ഞു.
ദേവസ്വം ബോര്‍ഡംഗങ്ങളായ ചാരുപാറ രവി, പ്രൊഫ.ശശിധരന്‍, ശബരിമല സ്പെഷ്യല്‍ ഓഫീസര്‍ ശ്രീവല്ലഭന്‍ എന്നിവരോടൊപ്പം ഡിസംബര്‍ രണ്ട് ശനിയാഴ്ച താന്‍ അരവണ ഉണ്ടാക്കുന്ന സ്ഥലം സന്ദര്‍ശിച്ച് മേലില്‍ സ്വീകരിക്കേണ്ട നടപടികളെക്കുറിച്ച് നിര്‍ദ്ദേശം നല്കിയിട്ടുണ്ടെന്ന് ഡോ.ബാബു പറഞ്ഞു.
ഇനി മുതല്‍ അരവണ ഉണ്ടാക്കുന്ന തീയതിയും ബാച്ച് നമ്പറും കവറില്‍ രേഖപ്പെടുത്തും. അരവണ നിര്‍മ്മിക്കുന്നവരുടെ ശുചിത്വം ഉറപ്പുവരുത്താനും നടപടി സ്വീകരിച്ചിട്ടുണ്ടെന്ന് ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് അറിയിച്ചു.












Click it and Unblock the Notifications