മാണി ബന്ധത്തിന് ബിജെപി അംഗീകാരം
പാലക്കാട്: മദ്ധ്യതിരുവിതാംകൂറില്‍ മാണി ഗ്രൂപ്പുമായി ഉണ്ടാക്കിയ ധാരണയ്ക്ക് ബിജെപി സംസ്ഥാന സമിതിയുടെ അംഗീകാരം.
കഴിഞ്ഞ പഞ്ചായത്ത് തിരഞ്ഞെടുപ്പില്‍ മദ്ധ്യതിരുവിതാംകൂറില്‍ മാണി ഗ്രൂപ്പുമായി ബിജെപി ഉണ്ടാക്കിയ ധാരണ പാര്‍ട്ടിക്ക് ഗുണം ചെയ്തതായി ഡിസംബര്‍ രണ്ട് ശനിയാഴ്ച പാലക്കാട്ട് ആരംഭിച്ച ബിജെപി സംസ്ഥാന സമിതി യോഗം വിലയിരുത്തി.
എന്നാല്‍ മാണി ഗ്രൂപ്പുമായി ധാരണയുണ്ടാക്കിയതിനെ ചില പ്രതിനിധികള്‍ എതിര്‍ത്തതായി അറിയുന്നു. ചെറുപാര്‍ട്ടികളെ കൂട്ടുപിടിച്ച് സംസ്ഥാന നിയമസഭയില്‍ അക്കൗണ്ട് തുറക്കാനാണ് ബിജെപി ശ്രമം. വരുന്ന നിയമസഭാ തിരഞ്ഞെടുപ്പില്‍ ഇരുമുന്നണികളുമായി സമദൂരം പാലിക്കാനാണ് ഭൂരിപക്ഷം പ്രതിനിധികളും ആവശ്യപ്പെട്ടത്.
നിയമസഭയില്‍ സീറ്റ് നേടുന്നതിന് പാര്‍ട്ടി കിണഞ്ഞു പരിശ്രമിക്കുമെന്ന് സംസ്ഥാന സമ്മേളനത്തെ അഭിസംബോധന ചെയ്തുകൊണ്ട് പാര്‍ട്ടി ദേശീയ ട്രഷറര്‍ വേദ് പ്രകാശ് ഗോയല്‍ പറഞ്ഞു.












Click it and Unblock the Notifications