സെന്‍സസ്: രഹസ്യ സ്വഭാവം സംരക്ഷിക്കും
തിരുവനന്തപുരം: സെന്‍സസ് രേഖകളുടെ രഹസ്യസ്വഭാവം കാത്തുസൂക്ഷിക്കുമെന്നതിനാല്‍ തങ്ങളെക്കുറിച്ചുള്ള ശരിയായ വിവരം നല്കാന്‍ എല്ലാവരും തയ്യാറാവണമെന്ന് സെന്‍സസ് ഡയറക്ടര്‍ ഷീലാ തോമസ് അഭ്യര്‍ത്ഥിച്ചു.
കേസരി സ്മാരക ജേര്‍ണലിസ്റ് ട്രസ്റിന്റെ മുഖാമുഖം പരിപാടിയില്‍ ഡിസംബര്‍ രണ്ട് ബുധനാഴ്ച സംസാരിക്കുകയായിരുന്നു അവര്‍.
സ്വകാര്യ വ്യക്തികളെക്കുറിച്ചുള്ള വിവരങ്ങള്‍ സെന്‍സസ് രേഖയില്‍ നിന്ന് കോടതിയിലുള്‍പ്പടെ മറ്റാവശ്യങ്ങള്‍ക്കു നല്കുന്നതിന് നിയമപരമായ വിലക്കുണ്ടെന്ന് സെന്‍സസ് ഡയറക്ടര്‍ പറഞ്ഞു.
2001 ഫിബ്രവരി ഒമ്പതു മുതല്‍ മാര്‍ച്ച് അഞ്ചു വരെയാണ് രാജ്യത്ത് സെന്‍സസ് കണക്കെടുപ്പ് നടക്കുന്നത്. സെന്‍സസ് ഫോറത്തില്‍ രേഖപ്പെടുത്തിയ വിവരങ്ങള്‍ ശരിയാണെന്ന് ബോധ്യപ്പെടുത്തുന്നതിനായി ഗൃഹനാഥന്റെ ഒപ്പ് വേണമെന്ന് ഇക്കുറി നിഷ്കര്‍ഷിച്ചിട്ടുണ്ട്. എന്യുമറേറ്റര്‍ എല്ലാ വീടുകളിലും പോയി വിവരം ശേഖരിച്ചു എന്നുറപ്പു വരുത്താനും ഈ പരിഷ്കാരം സഹായിക്കുമെന്ന് ഷീലാ തോമസ് പറഞ്ഞു.












Click it and Unblock the Notifications