സര്‍ക്കാര്‍ ചെലവില്‍ വിദേശ യാത്രയാകാമെന്ന് മുഖ്യമന്ത്രി
തിരുവനന്തപുരം: സര്‍ക്കാര്‍ ചെലവില്‍ താന്‍ വിദേശയാത്ര നടത്തുന്നതു കൊണ്ട് കുഴപ്പമൊന്നുമില്ലെന്ന് മുഖ്യമന്ത്രി ഇ കെ നായനാര്‍. സംസ്ഥാനത്തെ സാമ്പത്തിക പ്രതിസന്ധിക്കിടെ മുഖ്യമന്ത്രി വിദേശയാത്ര നടത്തുന്നതിനെക്കുറിച്ച് പത്രലേഖകര്‍ ചോദിച്ചപ്പോഴായിരുന്നു മുഖ്യമന്ത്രിയുടെ ഉത്തരം.
താന്‍ പോകുന്നത് ഹൃദയത്തിന്റെ ചികിത്സയ്ക്കാണെന്നും രണ്ടു ദിവസം മലേഷ്യയിലും ബാക്കി ലണ്ടനിലുമാണെന്ന് മുഖ്യമന്ത്രി പറഞ്ഞു.
സംസ്ഥാനത്തെ സാമ്പത്തിക പ്രതിസന്ധിയെക്കുറിച്ച് സര്‍ക്കാര്‍ ധവള പത്രം ഇറക്കേണ്ട കാര്യമില്ലെന്നും വിവരമില്ലാത്തവര്ക്കായുള്ളതാണ് ധവളപത്രമെന്നും മുഖ്യമന്ത്രി പറഞ്ഞു. പത്രം വായിക്കുന്നവര്‍ക്ക് ധവളപത്രം ആവശ്യമില്ലെന്നും നായനാര്‍ ചൂണ്ടിക്കാട്ടി.
കേരളത്തിന്റെ സാമ്പത്തിക സ്ഥിതി ഇന്ത്യയുടെയത്രയും മോശമല്ലെന്നും കേരളത്തില്‍ കോണ്‍ഗ്രസ് ഭരിച്ചിരുന്നപ്പോള്‍ പത്ത് - പന്ത്രണ്ട് തവണ ട്രഷറി പൂട്ടിയിട്ടുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.
പ്രതിപക്ഷ നേതാവ് എ.കെ. ആന്റണിക്ക് കേരള പൊലീസിനെ വിശ്വാസമില്ലാത്തതു കൊണ്ടാണ് വിഷമദ്യദുരന്തത്തെക്കുറിച്ച് സി ബി ഐ അന്വേഷിക്കണമെന്ന് ആവശ്യപ്പെടുന്നതെന്നും നായനാര്‍ അഭിപ്രായപ്പെട്ടു.
-
സ്വർണ വില 75000ത്തിലേക്ക് എത്തുമെന്നാണോ പ്രതീക്ഷ? ശുദ്ധ മണ്ടത്തരം..ഇപ്പോൾ വാങ്ങിയാൽ ലക്ഷപ്രഭു -
തമിഴകം പിടിക്കാൻ വിജയ്; സ്ഥാനാർത്ഥി പട്ടികയിലെ വമ്പൻ സർപ്രൈസ്; ഞെട്ടലിൽ രാഷ്ട്രീയ ലോകം -
മലപ്പുറം വിഭജിക്കും,ജയിലിൽ നോണ്‍ വെജും കൂലിയും കൊടുക്കില്ല'; സന്തോഷ് പണ്ഡിറ്റ് മുഖ്യമന്ത്രിയായാൽ -
ഇറാനെ വിഴുങ്ങാൻ അമേരിക്കൻ പട? പെന്റഗണിന്റെ 'രഹസ്യ' നീക്കം പുറത്ത് -
"അതവരോട് പോയി ചോദിക്ക്!" എസ്ഡിപിഐ ഡീൽ ചോദ്യങ്ങളിൽ കലിപ്പിലായി മുഖ്യമന്ത്രി -
ഏപ്രിൽ 1 മുതൽ കളി മാറും! പാൻ കാർഡ് നിയമങ്ങളിൽ വൻ മാറ്റം; അറിഞ്ഞില്ലെങ്കിൽ പണി കിട്ടും -
അമേരിക്കൻ സർവ്വകലാശാലകൾ തകർക്കുമെന്ന് ഇറാൻ; പശ്ചിമേഷ്യ കത്തുന്നു -
ഗള്‍ഫും സ്വര്‍ണത്തെ കൈവിടുന്നോ? ഇനി വില കൂടില്ല.. പൊന്നിന് വിനയായത് ഈ മൂന്ന് ഘടകങ്ങള്‍ -
'മീനാക്ഷിയെ നോക്കുന്നത് പണിയാണല്ലോ..വിവാഹം കഴിച്ച് കാണിച്ച് കൊടുത്തൂടെ';മഞ്ജു വാര്യർക്ക് അധിക്ഷേപം -
പാകിസ്താന് തന്ത്രത്തില്‍ നീങ്ങുന്നു; സൗദി, തുര്‍ക്കി നേതാക്കള്‍ ഇസ്ലാമാബാദില്, ഇറാനിലേക്ക് ചരക്കുകള്‍ -
'ചില സഹായങ്ങളൊക്കെ ചെയ്യാമെന്ന് പറഞ്ഞു, പ്രാവർത്തികമാക്കിയാൽ സന്തോഷം';കെ സുധാകരൻ -
ബെംഗളൂരുവിൽ 18,000 രൂപയ്ക്ക് സുഖ ജീവിതം; 22 കാരിയുടെ ഇൻസ്റ്റഗ്രാം വീഡിയോ വൈറൽ..ചെലവാക്കുന്നത് ഇങ്ങനെ












Click it and Unblock the Notifications