വോട്ടര്‍പട്ടിക ക്രമക്കേട് അന്വേഷിക്കണം: കോടതി
കൊച്ചി: പുതുക്കിയ വോട്ടര്‍ പട്ടികയില്‍ ചിലരുടെ പേരുകള്‍ ഒന്നില്‍ കൂടുതല്‍ വാര്‍ഡുകളില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ടോ എന്ന് അന്വേഷിക്കണമെന്ന് മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണറോട് ഹൈക്കോടതി ആവശ്യപ്പെട്ടു.
കള്ളവോട്ട് നടക്കാനിടയുള്ള വിധത്തില്‍ വോട്ടര്‍ പട്ടികയില്‍ ക്രമക്കേട് നടന്നിട്ടുണ്ടെങ്കില്‍ അത് തടയാന്‍ വേണ്ട നടപടികള്‍ സ്വീകരിക്കണമെന്ന് ഡിസംബര്‍ ഒന്ന് വെള്ളിയാഴ്ചയാണ് ഹൈക്കോടതി ആവശ്യപ്പെട്ടത്.
കൊഴിഞ്ഞാമ്പാറ പഞ്ചായത്തിലെ വോട്ടേഴ്സ് ലിസ്റില്‍ പലരുടെയും പേരുകള്‍ ഒന്നില്‍ കൂടുതല്‍ വാര്‍ഡുകളില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ടെന്ന് കാണിച്ച് നല്‍കിയ ഹര്‍ജി സ്വീകരിച്ചുകൊണ്ട് ജസ്റിസ് രാമചന്ദ്രനാണ് ഉത്തരവ് പുറപ്പെടുവിച്ചത്.












Click it and Unblock the Notifications