പ്രസാധകരുടെ സമ്മേളനം കോട്ടയത്ത്
കോട്ടയം: ഫെഡറേഷന്‍ ഓഫ് ഇന്ത്യന്‍ പബ്ലിഷേഴ്സിന്റെ നാലാമത് ദേശീയ സമ്മേളനം കോട്ടയത്ത് നടക്കും. ഡി സി ബുക്സ് ആഥിത്യമരുളുന്ന സമ്മേളനം ഡിസംബര്‍ എട്ട് , ഒമ്പത് തീയതികളില്‍ കോട്ടയം ഡി സി ബുക്സ് ഓഡിറ്റോറിയത്തിലാണ് നടക്കുന്നത്.
ഭാഷാ പുസ്തകങ്ങളുടെ ഇലക്ട്രോണിക് മാധ്യമങ്ങള്‍ വഴിയുള്ള വില്‍പന, കംപ്യൂട്ടര്‍ ഉപയോഗിച്ചുള്ള ഇന്റര്‍ ട്രാന്‍സ്ലിറ്ററേഷന്‍ പ്രസാധനരംഗത്തിന്‍െറ ഭാവി , പ്രാദേശിക ഭാഷകള്‍ തമ്മിലുള്ള വിവര്‍ത്തന പ്രക്രിയ, കുട്ടികള്‍ക്കുള്ള പുസ്തകങ്ങള്‍ തുടങ്ങി പ്രസാധനവുമായി ബന്ധപ്പെട്ട വിവിധ വിഷയങ്ങളെക്കുറിച്ചുള്ള ചര്‍ച്ചാ സമ്മേളനങ്ങള്‍ രണ്ടു ദിവസമായി നടക്കും.
ഇന്ത്യയിലെ പുസ്തക പ്രസാധകരുടെ കേന്ദ്ര സംഘടനയാണ് ഫെഡറേഷന്‍ ഓഫ് ഇന്ത്യന്‍ പബ്ലിഷേഴ്സ്. ഫെഡറേഷന്‍ വൈസ് പ്രസിഡന്റ് രവി ഡീസി യാണ് സമ്മേളനത്തിന്റെ കണ്‍വീനര്‍.
ഡിസംബര്‍ എട്ട് വെള്ളിയാഴ്ച സാംസ്കാരിക വകുപ്പ് മന്ത്രി ടി കെ രാമകൃഷ്ണന്‍ സമ്മേളനം ഉദ്ഘാടനം ചെയ്യും. ഇന്ത്യയുടെ വിവിധഭാഗങ്ങളില്‍ നിന്ന് നൂറിലധികം പുസ്തക പ്രസാധകര്‍ സമ്മേളനത്തില്‍ പങ്കെടുക്കും. പുസ്തക പ്രസാധനത്തെക്കുറിച്ചുള്ള വിവിധ സെമിനാറുകള്‍ സമ്മേളനത്തിന്റെ ഭാഗമായുണ്ടായിരിക്കും.












Click it and Unblock the Notifications