പഠനച്ചെലവ് മെഡിക്കല്‍ വിദ്യാര്‍ത്ഥികള്‍ വഹിക്കണം
തിരുവനന്തപുരം: മെഡിക്കല്‍ വിദ്യാഭ്യാസത്തിനുള്ള ചെലവ് വിദ്യാര്‍ത്ഥികളില്‍ നിന്നു തന്നെ ഈടാക്കാന്‍ സര്‍ക്കാരിന്റെ പുതിയ ആരോഗ്യ നയം നിര്‍ദേശിക്കുന്നു.
മെഡിക്കല്‍ വിദ്യാഭ്യാസ ചെലവ് ഭാഗികമായെങ്കിലും വിദ്യാര്‍ത്ഥികളില്‍ നിന്നും ഈടാക്കണമെന്നും സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്ന വിദ്യാര്‍ത്ഥികള്‍ക്ക് വായ്പ നല്‍കണമെന്നും 2000ത്തിലെ കരട് ആരോഗ്യനയത്തില്‍ പറയുന്നു.
ലൈംഗിക പീഡനക്കേസുകളില്‍ ചികിത്സ ആവശ്യമായി വരുമ്പോള്‍ അത് പീഡനത്തിന് ഇരയായവരുടെ വിശ്വാസം ആര്‍ജ്ജിക്കുന്ന വിധത്തില്‍ കൈകാര്യം ചെയ്യണം. പീഡിപ്പിക്കപ്പെട്ടവര്‍ ഒന്നും മറച്ചുവയ്ക്കാതിരിക്കാന്‍ വേണ്ടിയാണിതെന്നും കരട് വ്യക്തമാക്കുന്നു.












Click it and Unblock the Notifications