വിഷസ്പിരിറ്റ് വന്നത് മണിച്ചന്റെ ഗോഡൗണില്‍ നിന്ന്
കൊല്ലം: കല്ലുവാതുക്കല്‍ ദുരന്തത്തിനു കാരണമായ വിഷസ്പിരിറ്റ് വിതരണം ചെയ്യപ്പെട്ടത് മണിച്ചന്റെ ഗോഡൗണില്‍ നിന്നു തന്നെയാണെന്ന് പ്രത്യേക അന്വേഷണ സംഘത്തിന് സൂചന ലഭിച്ചതായി അറിയുന്നു.
ചിറയിന്‍കീഴിലുള്ള ഗോഡൗണില്‍ മെത്തനോള്‍ സൂക്ഷിച്ചിരുന്നതിന്റെ സൂചനകള്‍ ലഭിച്ചിട്ടുണ്ടെന്ന് അന്വേഷണസംഘത്തിലെ ഒരുദ്യോഗസ്ഥന്‍ വെളിപ്പെടുത്തി.
മണിച്ചന്റെ ഗോഡൗണില്‍ നിന്ന് ആദ്യം കണ്ടെത്തിയ ഒരു ലക്ഷം ലിറ്റര്‍ സ്പിരിറ്റില്‍ വിഷാംശം ഉള്ളതായി കണ്ടെത്തിയിട്ടില്ല. എന്നാല്‍ പലയിടത്തും ചില്ലറയായി ശേഖരിച്ചിരുന്ന സ്പിരിറ്റില്‍ മെത്തനോള്‍ കണ്ടെത്തിയിട്ടുള്ളത്.












Click it and Unblock the Notifications