കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പിണറായിയുടെ ആരോപണം അന്വേഷിക്കണം

  • By Super
Google Oneindia Malayalam News

തിരുവനന്തപുരം: തിരുവനന്തപുരത്തെ പത്രപ്രവര്‍ത്തകര്‍ സിഐഎയില്‍ നിന്ന് പടി വാങ്ങുന്നവരാണെന്ന സിപിഎം സംസ്ഥാന സെക്രട്ടറിയും പോളിറ്റ് ബ്യൂറോ അംഗവുമായ പിണറായി വിജയന്റെ ആരോപണത്തെക്കുറിച്ച് അന്വേഷിക്കണമെന്ന് സിവില്‍ ലിബര്‍ട്ടീസ് ആന്റ് കോണ്‍സ്റിറ്റ്യൂഷണല്‍ റൈറ്റ്സ് പ്രൊട്ടക്ഷന്‍ കൗണ്‍സില്‍ ആവശ്യപ്പെട്ടു.

കേരളത്തിലെയും കേന്ദ്രത്തിലെയും ആഭ്യന്തര സെക്രട്ടറിമാര്‍ക്കയച്ച കത്തിലാണ് ഈ ആവശ്യമുന്നയിച്ചിരിക്കുന്നത്.

സംഘടനയുടെ കണ്‍വീനര്‍മാരും സ്വതന്ത്രപത്രപ്രവര്‍ത്തകരുമായ ലാലു ജോസഫ്, ജെ.രാജശേഖരന്‍ നായര്‍, എ.ജയകുമാര്‍ എന്നിവരാണ് കത്തയച്ചത്. എംഎല്‍എയും മുന്‍ മന്ത്രിയുമായ വിജയന്‍ തന്റെ ആരോപണം ഇതുവരെ പിന്‍വലിച്ചിട്ടില്ലെന്ന് അവര്‍ കത്തില്‍ ചൂണ്ടിക്കാട്ടി.

പിണറായിയുടെ പ്രസ്താവന തള്ളിക്കളയാന്‍ സംസ്ഥാന മുഖ്യമന്ത്രി നായനാരും തയ്യാറായിട്ടില്ല. ഇതിനെക്കുറിച്ചുള്ള പത്രലേഖകരുടെ ചോദ്യത്തിന് സംസ്ഥാനത്തെ ആദ്യ കമ്മ്യൂണിസ്റ് മന്ത്രിസഭയെ അട്ടിമറിക്കാനും സിഐഎ പണം നല്കിയിരുന്നു എന്നായിരുന്നു നായനാരുടെ മറുപടി.

നേതാക്കള്‍ തങ്ങളുടെ ആരോപണത്തില്‍ ഉറച്ചു നില്ക്കുന്ന സാഹചര്യത്തില്‍ റിസര്‍ച്ച് ആന്റ് അനാലിസിസ് വിങി(റോ)നെ ഇതിന്റെ അന്വേഷണം ഏല്പിക്കണമെന്ന് ലാലുവും രാജശേഖരന്‍ നായരും ജയകുമാറും ആവശ്യപ്പെട്ടു.

ഇതു സംബന്ധിച്ച് സംസ്ഥാനത്തിലെയും കേന്ദ്രത്തിലെയും രഹസ്യാന്വേഷണ വിഭാഗങ്ങളോട് റിപ്പോര്‍ട്ട് നല്കാന്‍ നിര്‍ദ്ദേശിക്കണമെന്നും അവര്‍ ആവശ്യപ്പെട്ടു.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X