മണിപ്പൂരില്‍ മലയാളി വൈദികന്‍ കൊല്ലപ്പെട്ടു
കൊച്ചി: മലയാളി വൈദികനെ ഇംഫാലില്‍ തീവ്രവാദികള്‍ കൊലപ്പെടുത്തി. ഇംഫാല്‍ രൂപതയിലെ സുഗുണുവില്‍ സെന്‍്് ജോസഫ്സ് പള്ളിയില്‍ അസിസ്റന്റ് വികാരിയായ ഫാ.ജേക്കബ് ചിറ്റിലപ്പിള്ളി (30)യാണ് കൊല്ലപ്പെട്ടത്. മണിപ്പൂരി തീവ്രവാദികളാണ് വധത്തിന് പിന്നിലെന്ന് കരുതപ്പെടുന്നു.
ഡിസംബര്‍ രണ്ട് ശനിയാഴ്ച വൈകുന്നേരം നാലരയോടെ പള്ളിയിലെത്തിയ അക്രമിസംഘം ഫാ.ജേക്കബ് ചിറ്റിലപ്പിള്ളിയുമായി പള്ളിയുടെ വക ജീപ്പില്‍ ഏഴ് കിലോമീറ്റര്‍ അകലേക്ക് പോയി അവിടെ വച്ച് അദ്ദേഹത്തെ കൊലപ്പെടുത്തുകയായിരുന്നുവെന്നാണ് നാട്ടില്‍ ലഭിച്ച വിവരം.
തീവ്രവാദികള്‍ വെറുതെ വിട്ട ജീപ്പ് ഡ്രൈവറാണ് പള്ളിയിലെത്തി വിവരമറിയിച്ചത്. അങ്കമാലി കറുകുറ്റി മൂന്നാം പറമ്പ് ചിറ്റിലപ്പിള്ളി പൗലോസിന്റെയും ക്ലാരയുടെയും മകനാണ് ഫാ.ജേക്കബ്.












Click it and Unblock the Notifications