സുകുമാര്‍ ഉമ്മന് പുതിയ സ്ഥാനം
തിരുവനന്തപുരം: വൈദ്യുതി ബോര്‍ഡ് ചെയര്‍മാന്‍ സ്ഥാനത്ത് നിന്നും നീക്കം ചെയ്യപ്പെട്ട സുകുമാര്‍. എന്‍. ഉമ്മന് പുതിയ സ്ഥാനം.
ആരോഗ്യവകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി സ്ഥാനമാണ് ഉമ്മന് നല്‍കിയിരിക്കുന്നത്. ഡിസംബര്‍ രണ്ട് ശനിയാഴ്ച മന്ത്രിസഭായോഗത്തിന് ശേഷം മുഖ്യമന്ത്രി ഇ.കെ.നായനാരാണ് ഇക്കാര്യം അറിയിച്ചത്.
കണ്ണൂര്‍ വൈദ്യുതപദ്ധതിയുമായി ബന്ധപ്പെട്ട് വൈദ്യുതി മന്ത്രി എസ്.ശര്‍മക്കെതിരെ ആരോപണങ്ങള്‍ ഉന്നയിച്ചതുകൊണ്ടാണ് ഉമ്മനെ ചെയര്‍മാന്‍ സ്ഥാനത്ത് നിന്നും മാറ്റിയത്. വ്യവസായ വികസന കോര്‍പ്പറേഷന്‍ മാനേജിംഗ് ഡയറക്ടറായിരുന്ന ഹര്‍ജിന്ദര്‍ സിംഹിനെ കൃഷിവകുപ്പ് ഡയറക്ടറായി മാറ്റി നിയമിച്ചിട്ടുണ്ട്.












Click it and Unblock the Notifications