പാനൂരില്‍ പരക്കെ അക്രമം
പാനൂര്‍: കണ്ണൂരിലെ പാനൂരില്‍ പരക്കെ ബോംബേറും അക്രമവും.ഡിസംബര്‍ മൂന്ന് ഞായറാഴ്ചയാണ് പാനൂരില്‍ പരക്കെ അക്രമവും ബോംബേറുമുണ്ടായത്.
അക്രമത്തില്‍ ഒമ്പത് പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. ഗുരുതരമായി പരിക്കേറ്റ രണ്ട് പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. സിപിഎം ആര്‍എസ്എസ് അക്രമത്തില്‍ ബിജെപി പ്രവര്‍ത്തകനായ ചിറ്റാരിപറമ്പില്‍ ഭാസ്കരന് വെട്ടേറ്റു. കൂത്തുപറമ്പില്‍ ബിജെപി പ്രവര്‍ത്തകനായ ജയകൃഷ്ണന് വെട്ടേറ്റു. ജയകൃഷ്ണന്റെ ഓട്ടോറിക്ഷ കത്തിച്ചു.
പാനൂരിലെ സിഐടിയു ഓഫീസിന് നേരെയും ബോംബേറുണ്ടായി. ഡിജിപിയുടെ നേതൃത്വത്തിലുള്ള വന്‍ പൊലീസ് സംഘം പാനൂരില്‍ ക്യാമ്പ് ചെയ്യുന്നുണ്ട്. സിപിഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറി ഇ.പി.ജയരാജന്‍ സഞ്ചരിച്ചിരുന്ന കാറിന് നേരെ ബോംബേറുണ്ടായതില്‍ പ്രതിഷേധിച്ച് കണ്ണൂര്‍ ജില്ലയില്‍ സിപിഎം ഡിസംബര്‍ മൂന്ന് ഞായറാഴ്ച ആഹ്വാനം ചെയ്ത ഹര്‍ത്താല്‍ പൂര്‍ണ്ണമായിരുന്നു.












Click it and Unblock the Notifications