ടൈറ്റാനിയം ഡിസംബര്‍ മൂന്നിന് തുറക്കും
തിരുവനന്തപുരം: പൂട്ടിയിട്ടിരുന്ന ട്രാവന്‍കൂര്‍ ടൈറ്റാനിയം ഫാക്ടറി ഡിസംബര്‍ മൂന്ന് ഞായറാഴ്ച രാവിലെ തുറന്ന് പ്രവര്‍ത്തനമാരംഭിക്കും.
ഡിസംബര്‍ രണ്ട് ശനിയാഴ്ച രാവിലെ കമ്പനിയില്‍ നിന്നും മാലിന്യം ഒഴുക്കുന്ന ഓട കോസ്റല്‍ അപ്ലിഫ്റ്റ്മെന്റ് അസോസിയേഷന്റെ നേതൃത്വത്തില്‍ മത്സ്യത്തൊഴിലാളികള്‍ തുറന്നിരുന്നു. തൊഴിലാളികളോട് ഡിസംബര്‍ മൂന്ന് മുതല്‍ ഹാജരാവണമെന്നാവശ്യപ്പെട്ട് മാനേജ്മെന്റ് പത്രക്കുറിപ്പ് ഇറക്കിയിട്ടുണ്ട്.
ഫാക്ടറി പ്രവര്‍ത്തനം പുനഃരാരംഭിക്കാനായി കോസ്റല്‍ അപ്ലിഫ്റ്റ്മെന്റ് അസോസിയേഷനുമായി ഉണ്ടാക്കിയ ധാരണകള്‍ വെളിപ്പെടുത്തണമെന്ന് ടൈറ്റാനിയം മേഖലാ സമിതി സര്‍ക്കാരിനോട് ആവശ്യപ്പെട്ടു.












Click it and Unblock the Notifications