ഗുജ്റാളിന്റെ ആരോഗ്യനില തൃപ്തികരം
ദില്ലി: നെഞ്ചുവേദനയെത്തുടര്‍ന്ന് എസ്കോര്‍ട്ട്സ് ഹാര്‍ട്ട് ഇന്‍സ്റിറ്റ്യൂട്ടില്‍ പ്രവേശിപ്പിക്കപ്പെട്ട മുന്‍ പ്രധാനമന്ത്രി ഐ.കെ.ഗുജ്റാളിന്റെ നില തൃപ്തികരമാണെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചു.
പഴയ ഒരു ആസ്തമാരോഗിയാണെങ്കിലും ഗുജ്റാളിന് നേരത്തേ ഹൃദ്രോഗമുണ്ടായിട്ടില്ലെന്ന് അവര്‍ പറഞ്ഞു.
ഡിസംബര്‍ മൂന്ന് ഞായറാഴ്ച രാവിലെ കാഠ്മണ്ഡു സന്ദര്‍ശിക്കുമ്പോഴാണ് തനിക്ക് നെഞ്ചുവേദന അനുഭവപ്പെടുന്നതായി ഗുജ്റാള്‍ പറഞ്ഞത്. ഉടനെ തന്നെ അദ്ദേഹത്തെ അവിടെയുള്ള നോര്‍വിക് ഹാര്‍ട്ട് ആന്റ് റിസര്‍ച്ച് സെന്ററില്‍ പ്രവേശിപ്പിച്ചു. ആശുപത്രിയിലെത്തുമ്പോള്‍ അദ്ദേഹത്തിന് ഉയര്‍ന്ന രക്തസമ്മര്‍ദ്ദമുണ്ടായിരുന്നു.
രാത്രി പത്തരയോടെയാണ് ദില്ലിയിലേക്കു കൊണ്ടുവന്നത്.
സിറ്റിസണ്‍സ് കമ്മീഷന്‍ ഓഫ് സൗത്ത് ഏഷ്യ(സിസിഎസ്എ)യുടെ പ്രഥമ സമ്മേളനത്തില്‍ പങ്കെടുക്കാനാണ് 81കാരനായ ഗുജ്റാള്‍ ഡിസംബര്‍ ഒന്ന് വെള്ളിയാഴ്ച ഇവിടെയെത്തിയത്. സിസിഎസ്എ ചെയര്‍മാന്‍ കൂടിയായ അദ്ദേഹത്തിന് ഇവിടെ എത്തിയതു മുതല്‍ തിരക്കിട്ട പരിപാടികളായിരുന്നു.












Click it and Unblock the Notifications