കുംഭമേള : ഒരുക്കങ്ങള്‍ പൂര്‍ത്തിയാവുന്നു
അലഹബാദ്: 2001 ആദ്യം നടക്കുന്ന കുംഭമേളയ്ക്കുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയാവുന്നു. മേളയ്ക്കായി പൊതുമരാമത്ത് വകുപ്പ് നടത്തേണ്ട പണികള്‍ 80 ശതമാനവും പൂര്‍ത്തിയായതായി ഉത്തര്‍പ്രദേശ് പൊതുമരമത്ത് മന്ത്രി രാകേഷ് ദര്‍ വെളിപ്പെടുത്തി. ബാക്കി ജോലികള്‍ ഡിസംബര്‍ 15 നു മമ്പായി തീര്‍ക്കുമെന്നും മന്ത്രി അറിയിച്ചു.
ഡിസംബര്‍ അഞ്ച് ചൊവാഴ്ച അലഹബാദിലെത്തുന്ന ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി രാജ്നാഥ് സിംഹ് കുംഭമേളയുടെ ഒരുക്കങ്ങള്‍ നേരിട്ടു പരിശോധിക്കും. മേളയുമായി ബന്ധപ്പെട്ട ഉദ്യോഗസ്ഥരുമായി മുഖ്യമന്ത്രി ചര്‍ച്ചകള്‍ നടത്തും.












Click it and Unblock the Notifications