ചൊവാഴ്ച മുതല്‍ തപാല്‍ സമരം
ദില്ലി: രാജ്യത്തെ തപാല്‍ ജീവനക്കാര്‍ ഡിസംബര്‍ അഞ്ച് ചൊവാഴ്ച മുതല്‍ അനിശ്ചിത കാല സമരം ആരംഭിക്കും. തല്‍വാര്‍ കമ്മീഷന്‍ റിപ്പോര്‍ട്ട് നടപ്പാക്കണമെന്നാവശ്യപ്പെട്ടാണ് സമരം.
സമരം ഒഴിവാക്കാന്‍ ഡിസംബര്‍ നാല് തിങ്കളാഴ്ച കേന്ദ്ര ടെലികോ മന്ത്രിമാരായ റാം വിലാസ് പസ്വാനും തപന്‍ സിക്ദറും തൊഴിലാളി യൂണിയന്‍ നേതാക്കളുമായി നടത്തിയ ചര്‍ച്ചകള്‍ പരാജയപ്പെട്ടു.
ഇതേത്തുടര്‍ന്നാണ് സമരവുമായി മുന്നോട്ടു പോകാന്‍ വിവിധ തൊഴിലാളി യൂണിയനുകളുടെ ഐക്യവേദി തീരുമാനിച്ചത് .












Click it and Unblock the Notifications