മുഖ്യമന്ത്രി വിദേശത്തേയ്ക്ക് പുറപ്പെട്ടു
തിരുവനന്തപുരം: സംസ്ഥാനം കടക്കെണിയില്‍ നില്‍ക്കേ മന്ത്രിമാര്‍ വിദേശ യാത്ര ഒഴിവാക്കണമെന്ന പ്രതിപക്ഷത്തിന്റെ മുറവിളിയ്ക്കിടയിലും മുഖ്യമന്ത്രി ഇ കെ നായനാര്‍ പത്തു ദിവസത്തെ വിദേശ സന്ദര്‍ശനത്തിനു പുറപ്പെട്ടു.
ഡിസംബര്‍ നാല് തിങ്കളാഴ്ച തിരുവനന്തപുരം വിമാനത്താവളത്തില്‍ നിന്നും ദില്ലിയിലേയ്ക്കാണ് മുഖ്യമന്ത്രി പോയത്. അവിടെ രണ്ടു ദിവസത്തെ സ ിപി എം പോളിറ്റ് ബ്യൂറോ യോഗത്തില്‍ പങ്കെടുത്ത ശേഷം നായനാര്‍ വിദേശത്തേയ്ക്ക് യാത്ര തിരിക്കും.
മലേഷ്യ, സിംഗപ്പൂര്‍, ഇംഗ്ലണ്ട് എന്നീ രാജ്യങ്ങള്‍ മുഖ്യമന്ത്രി സന്ദര്‍ശിക്കും. മുഖ്യമന്ത്രിയോടൊപ്പം ഭാര്യ ശാരദ ടീച്ചറും പേഴ്സണല്‍ സെക്രട്ടറിയുമാണ് തിങ്കളാഴ്ച ദില്ലിയിലേയ്ക്കു തിരിച്ചത്. വിദേശ യാത്രയില്‍ മുഖ്യമന്ത്രിയെ അനുഗമിക്കുന്ന 15 അംഗ സംഘം രണ്ടു ദിവസത്തിനു ശേഷം ദില്ലിയിലെത്തും .
മലേഷ്യയില്‍ പ്രമുഖ വ്യവസായ സംരംഭകരുമായും മലേഷ്യന്‍ പ്രധാനമന്ത്രി മഹാതിര്‍ മുഹമ്മദ്, പൊതുമരാമത്ത് മന്ത്രി ഡാട്ടോ സേരി സാമി വേലു എന്നിവരുമായും കൂടിക്കാഴ്ചനടത്തും.
ഡിസംബര്‍ എട്ടിന് നായനാര്‍ ലണ്ടനിലേയ്ക്കു തിരിക്കും. ലണ്ടനില്‍ വിദഗ്ധ ചികിത്സയ്ക്കായാണ് മുഖ്യമന്ത്രി പോകുന്നത്. അവിടത്തെ പ്രശസ്ത ആശുപത്രികളായ പ്രയറി, മാനര്‍ എന്നിവിടങ്ങളില്‍ മുഖ്യമന്ത്രി ചികിത്സയ്ക്കു വിധേയനാകും. ഡിസംബര്‍ 16 ന് സംസ്ഥാനത്ത് തിരിച്ചെത്തും.
ഇത്തവണ മുഖ്യമന്ത്രിയായ ശേഷം നായനാര്‍ നടത്തുന്ന ആറാമത് വിദേശയാത്രയാണിത്. മുഖ്യമന്ത്രി തിരിച്ചെത്തുന്നതു വരെ അദ്ദേഹത്തിന്റെ ചുമതലകള്‍ സാസംസ്കാരിക മന്ത്രി ടി കെ രാമകൃഷ്ണനെ ഏല്‍പ്പിച്ചു.












Click it and Unblock the Notifications