തുണിക്കടയില്‍ തീപിടിത്തം: വന്‍ നഷ്ടം
കൊച്ചി: എറണാകുളം എംജി റോഡിലെ ഫോര്‍മോസ്റ് വസ്ത്ര വ്യാപാരശാലയില്‍ തീപിടുത്തത്തില്‍ വന്‍ നാശനഷ്ടം.
ഡിസംബര്‍ നാല് തിങ്കളാഴ്ചരാവിലെ പതിനൊന്നര മണിയോടെയാണ് കെട്ടിടത്തിന്റെ രണ്ടാം നിലയുടെ ഒരു ഭാഗത്ത് തീപിടിത്തമുണ്ടായത്. റെഡിമെയ്ഡ് വസ്ത്രങ്ങള്‍ ഉള്‍പ്പടെ ഒട്ടേറെ തുണിത്തരങ്ങള്‍ കത്തിനശിച്ചു.
ഗാന്ധിനഗറില്‍ നിന്നും ക്ലബ് റോഡില്‍ നിന്നുമെത്തിയ ഫയര്‍ഫോഴ്സ് യൂണിറ്റുകള്‍ ഒരു മണിക്കൂറോളം പ്രയത്നിച്ചാണ് തീ കെടുത്തിയത്. കടയുടെ താഴത്തെ നിലയിലേക്കും സമീപത്തെ സ്ഥാപനങ്ങളിലേക്കും തീ പടരുന്നത് തടയാന്‍ അിശമനസേനയ്ക്ക് കഴിഞ്ഞു. ഷോര്‍ട്ട് സര്‍ക്യുട്ടാണ് തീപിടിത്തത്തിന് കാരണമെന്ന് കരുതുന്നു.












Click it and Unblock the Notifications