കണ്ണൂരില്‍ ബിജെപി പ്രവര്‍ത്തകന്‍ കൊല്ലപ്പെട്ടു
കണ്ണൂര്‍: കൂത്തുപറമ്പില്‍ ബിജെപി പ്രവര്‍ത്തകന്‍ ഡിസംബര്‍ മൂന്ന് ഞായറാഴ്ച ബോംബാക്രമണത്തില്‍ മരിച്ചു. മാങ്ങാട്ടിനടുത്ത് വട്ടിപ്രത്തെ സി.കെ.ചന്ദ്രന്‍(36) ആണ് കൊല്ലപ്പെട്ടത്.
രാത്രി പത്തരയോടെ ഒരു സംഘം അക്രമികള്‍ ചന്ദ്രനെ വീട്ടിനുള്ളില്‍ വെച്ച് ബോംബെറിഞ്ഞു കൊല്ലുകയായിരുന്നു. സിപിഎമ്മുകാരാണ് അക്രമണത്തിനു പിന്നിലെന്ന് കരുതപ്പെടുന്നു.
സംഘര്‍ഷാവസ്ഥ നിലനില്ക്കുന്ന പാനൂര്‍ പൊലീസ് സബ് ഡിവിഷനു കീഴില്‍ വരുന്ന പാനൂര്‍, കൊളവല്ലൂര്‍, ചൊക്ലി, കൂത്തുപറമ്പ് പൊലീസ് സ്റേഷന്‍ അതിര്‍ത്തികളില്‍ ജില്ലാ കളക്ടര്‍ ഒരാഴ്ചത്തേക്ക് നിരോധനാജ്ഞ പ്രഖ്യാപിച്ചിരിക്കുകയാണ്.
ഞായറാഴ്ച വൈകുന്നേരം മുതല്‍ ഒരാഴ്ചത്തേക്കാണ് പൊലീസ് നിയമം 21, 23 വകുപ്പുകള്‍ പ്രകാരം നിരോധനാജ്ഞ പ്രഖ്യാപിച്ചിട്ടുളളത്.
മൂന്നില്‍ കൂടുതല്‍ ആളുകള്‍ സംഘം ചേരുന്നതും ആയുധങ്ങള്‍ കൊണ്ടു നടക്കുന്നതും പ്രകടനങ്ങള്‍, പൊതുയോഗങ്ങള്‍ എന്നിവ നടത്തുന്നതും വിലക്കിയിട്ടുണ്ട്.












Click it and Unblock the Notifications