കണ്ണൂര്‍: കൊല്ലപ്പെട്ടവരുടെ എണ്ണം നാലായി
കണ്ണൂര്‍: അക്രമം തുടരുന്ന കണ്ണൂര്‍ ജില്ലയില്‍ രണ്ട് കൊലപാതകം കൂടി. ഇതൊടെ രണ്ടുദിവസമായി കണ്ണൂരില്‍ നടക്കുന്ന രാഷ്ട്രീയ അക്രമങ്ങളില്‍ കൊല്ലപ്പെട്ടവരുടെ എണ്ണം നാലായി.
സിപിഎം പ്രവര്‍ത്തകനായ കൂത്തുപറമ്പ് കരിക്കോട് വീട്ടില്‍ ശ്രീജിത്ത് (25), മാലൂരിന് സമീപം മള്ളന്നൂരിലെ കക്കാടന്കണ്ടി ബിജു (24) എന്നിവരാണ് ഡിസംബര്‍ നാല് തിങ്കളാഴ്ച കൊല്ലപ്പെട്ടത്.
ശ്രീജിത്ത് രാവിലെ ഒമ്പത് മണിക്ക് റോഡില്‍ വച്ച് വെട്ടേറ്റ് മരിച്ചു. രാവിലെ 11 മണിക്കാണ് ബിജെപി പ്രവര്‍ത്തകനായ കക്കാടന്കണ്ടി ബിജു വീട്ടിന് സമീപമുള്ള പറമ്പില്‍ വച്ച് വെട്ടേറ്റ് മരിച്ചത്. മൃതദേഹം പറമ്പില്‍ തന്നെ കിടക്കുകയാണ്.
ആയിത്തറ മമ്പറത്ത് ബിജെപി പ്രവര്‍ത്തകരായ പെരുമ്പച്ചാല്‍ പാറക്കണ്ടി കുമാരന് (57) മകന് മിത്രന് (29), രാമചന്ദ്രന് എന്നിവര്‍ക്ക് ഡിസംബര്‍ നാല് രാവിലെ വെട്ടേറ്റു. ഗുരുതരമായി പരിക്കേറ്റ കുമാരനെയും മിത്രനെയും കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.ഡിസംബര്‍ മൂന്നിനും നാലിനുമായി നടന്ന അക്രമങ്ങളില്‍ 10 സിപിഎം പ്രവര്‍ത്തകരും നാല് ബിജെപി പ്രവര്‍ത്തകരും പരിക്കേറ്റ് ആശുപത്രിയിലാണ്.
കൂത്തുപറമ്പ്, കൊളവല്ലൂര്‍, ചൊക്ലി, മട്ടന്നൂര്‍ പൊലീസ് സ്റേഷന് പരിധിയിലുള്ള പ്രദേശങ്ങളില്‍ മൂന്ന് ദിവസത്തേക്ക് കര്‍ഫ്യു പ്രഖ്യാപിച്ചു. 15 വയസിന് മുകളില്‍ പ്രായമുള്ള പുരുഷന്മാരെ സംശയകരമായ നിലയില്‍ വീട്ടിന് വെളിയില്‍ കണ്ടാല്‍ വെടിവയ്ക്കാനും കളക്ടര്‍ ഉത്തരവിട്ടിട്ടുണ്ട്. കൂത്തുപറമ്പ്, പാനൂര്‍, തലശ്ശേരി പ്രദേശങ്ങളില്‍ ജനങ്ങള്‍ ഭീതിയിലാണ്.
ഡിസംബര്‍ നാല് തിങ്കളാഴ്ച വൈകുന്നേരം കളക്ടറേറ്റില്‍ സര്‍വകക്ഷി സമാധാനയോഗം വിളിച്ചുകൂട്ടിയിട്ടുണ്ട്.
-
പാലക്കാട് രമേഷ് പിഷാരടി തൂക്കും, തൃത്താല ബൽറാം തിരിച്ച് പിടിക്കും, ശോഭ പിന്നെയും തോൽക്കും, മനോരമ സർവ്വേഫലം -
'500 രൂപയില്‍ തുടങ്ങിയ പിഷാരടി ദിവസവും ഒന്നര ലക്ഷം വാങ്ങാന്‍ ആരംഭിച്ചു'; ആ വളര്‍ച്ച അസൂയാവഹം -
ഇറാനിൽ അമേരിക്കൻ സൈന്യം വന്നാൽ റഷ്യ ഇടപെടും? പ്രഖ്യാപനത്തിൽ നടുങ്ങി ലോകം -
ഏപ്രില്‍ 1ന് രാത്രി 8 മണിക്ക് അത് സംഭവിക്കും; സുപ്രധാന പ്രഖ്യാപനവുമായി ഇറാന്, സ്തംഭിക്കും -
ഖത്തറിന്റെ കടുത്ത നടപടി; വിസ ഓണ്‍ അറൈവല്‍ റദ്ദാക്കി, യാത്രക്കാര്‍ക്ക് നിര്‍ദേശവുമായി പാക് എംബസി -
ഫോർട്ട് കൊച്ചി- വൈപ്പിൻ ഭൂഗർഭ തുരങ്കപാത; കാത്തിരിപ്പ് നീളുന്നു, 30 മാസം വേണം പൂർത്തിയാവാൻ, ഇനിയെന്ത്? -
പാചകവാതക വിലയിൽ വൻ വർധനവ്; സാധാരണക്കാർക്ക് ഇരുട്ടടി! പുതുക്കിയ നിരക്കുകൾ ഇങ്ങനെ -
ലുലു ഗ്രൂപ്പിന്റെ അനുബന്ധ സ്ഥാപനം ഡല്‍ഹിയില്‍ ബംഗ്ലാവ് സ്വന്തമാക്കി; സ്റ്റാമ്പ് ഡ്യൂട്ടി മാത്രം 6.26 കോടി -
പിണറായി 3.0 സാധ്യമോ? മധ്യ കേരളത്തിൽ യുഡിഎഫ് മുന്നേറ്റമുണ്ടാക്കും; ഇടത് കോട്ടകൾ വീഴുമെന്ന് സർവേ -
റിപ്പോർട്ടർ ചാനൽ ഇപ്പോൾ പൂട്ടിപ്പോകും, പ്രശ്നം ഗുരുതരമാണ്, ആൻ്റോയുടെ പേരിൽ ലൈസൻസ് ഇല്ല'; അഖിൽ മാരാർ -
കേരളത്തിൽ ഭരണമാറ്റം വരുന്നു? തെക്കൻ കേരളത്തിലും യുഡിഎഫ് മുന്നേറ്റം, ബിജെപിക്ക് സീറ്റ് കിട്ടും, പ്രവചനം -
'രഞ്ജിത്ത് തന്റെ സിനിമയിലെ സ്ത്രീ വിരുദ്ധത നിത്യ ജീവിതത്തിലും പ്രായോഗികവൽക്കരിക്കുന്നു'; ഡോ. ബിജു












Click it and Unblock the Notifications