Get Updates
Get notified of breaking news, exclusive insights, and must-see stories!

കൊച്ചിയില്‍ എല്‍ടിടിഇക്കാരെന്ന് സംശയിക്കുന്നവര്‍ പിടിയില്‍

കൊച്ചി: വ്യാജ പാസ്പോര്‍ട്ടുമായി ദുബായിയിലേക്ക് കടക്കാന്‍ ശ്രമിച്ച രണ്ടു പേര്‍ നെടുമ്പാശ്ശേരി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ പൊലീസ് പിടിയിലായി. ഇവര്‍ എല്‍ടിടിഇക്കാരാണെന്ന് പൊലീസ് സംശയിക്കുന്നു.

ശ്രീലങ്കയില്‍ ജാഫ്നയ്ക്കടുത്ത് നല്ലൂര്‍ സ്വദേശി അരുണവനാഥന്‍ (39), കൂടെയുള്ള ചെന്നൈ സ്വദേശി വെങ്കിടസുബ്രഹ്മണ്യന്‍ (44) എന്നിവരാണ് പൊലീസ് പിടിയിലായത്. ദുബായില്‍ നിന്നും പാരീസ് വഴി സ്വിറ്റ്സര്‍ലണ്ടിലേക്ക് പോകാനായിരുന്നുവത്രെ ഇവരുടെ ഉദ്ദേശ്യം.

വിമാനത്താവളത്തിലെത്തിയ ഇവരെ എമിഗ്രേഷന്‍ വിഭാഗത്തിലെ പൊലീസ് ഉദ്യോഗസ്ഥര്‍ സംശയം തോന്നിയതിനെത്തുടര്‍ന്ന് പിന്തുടര്‍ന്ന് പിടി കൂടി ചോദ്യം ചെയ്യുകയായിരുന്നു. ഇരുവരുടെയും പക്കല്‍ നിന്നും കൂടുതലായി ഓരോ പാസ്പോര്‍ട്ടുകളും പൊലീസ് കണ്ടെടുത്തു. അരുണവനാഥന്റെ പക്കല്‍ രാമസ്വാമി കണ്ണന്‍ എന്ന പേരിലും വെങ്കിടസുബ്രഹ്മണ്യന്റെ പക്കല്‍ അയാളുടേ പേരിലും ആയിരുന്നു അധിക പാസ്പോര്‍ട്ടുകള്‍.

1997ല്‍ ജാഫ്നയില്‍ നിന്നും മീന്‍പിടുത്ത ബോട്ടില്‍ ധനുഷ്കോടിയിലെത്തിയതാണ് താനെന്ന് അരുണവനാഥന്‍ പൊലീസിനോട് പറഞ്ഞു. വെല്ലൂരിലെ അഭയാര്‍ത്ഥി ക്യാമ്പിലാണ് ഇതുവരെ കഴിഞ്ഞിരുന്നത്. സ്വിറ്റ്സര്‍ലണ്ടിലേക്ക് കടക്കാനായിരുന്നു പരിപാടിയെന്നും അവര്‍ സമ്മതിച്ചു. രണ്ടു പേരെയും കൂടുതല്‍ അന്വേഷണങ്ങള്‍ക്കായി ചെങ്ങമനാട് പൊലീസിന് കൈമാറിയിരിക്കുകയാണ്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+