ശബരിമലയില്‍ കനത്ത സുരക്ഷ
പത്തനംതിട്ട: ബാബറി മസ്ജിദ് തകര്‍ത്തതിന്റെ എട്ടാം വാര്‍ഷികമായ ഡിസംബര്‍ ആറ് അടുത്തു വരുന്ന സാഹചര്യത്തില്‍ ശബരിമലയിലെ സുരക്ഷാ സംവിധാനം കൂടുതല്‍ ശക്തമാക്കി.
ഡിസംബര്‍ ആറ് ബുധനാഴ്ച ചില സംഘടനകള്‍ ഹര്‍ത്താലിന് ആഹ്വാനം ചെയ്തിട്ടുണ്ട്. ഡിസംബര്‍ അഞ്ചിനും ആറിനും ശബരിമലയില്‍ നടയടച്ചു കഴിഞ്ഞാല്‍ തീര്‍ത്ഥാടകരില്‍ ആരെയും അവിടെ നില്‍ക്കാന്‍ അനുവദിക്കില്ലെന്ന് സന്നിധാനത്തിന്റെ സുരക്ഷാ ചുമതലയുള്ള പൊലീസ് ഉദ്യോഗസ്ഥന്‍ വി.ശാന്താറാം അറിയിച്ചു.
പതിനെട്ടാം പടി കയറുന്നതിന് മുമ്പ് തീര്‍ത്ഥാടകര്‍ ഇരുമുടി കെട്ടഴിക്കേണ്ടതാണ്. നെയ്ത്തേങ്ങ ഒഴികെയുള്ള വഴിപാടുകള്‍ തിരുമുറ്റത്തുള്ള പ്രത്യേക ഭണ്ഡാരങ്ങളില്‍ നിക്ഷേപിക്കണം. ഡിസംബര്‍ അഞ്ചിന് വലിയനടപ്പന്തല്‍ മുതല്‍ സന്നിധാനം വരെ ഒരു വഴിക്ക് മാത്രമേ തീര്‍ത്ഥാടകരെ പോകാന്‍ അനുവദിക്കുകയുള്ളു.
സുരക്ഷയ്കായി പ്രത്യേക ബോംബ് സ്ക്വാഡും രൂപീകരിച്ചിട്ടുണ്ട്. പതിനെട്ടാം പടിയിലും പാണ്ടിത്താവളത്തിലും മെറ്റല്‍ ഡിറ്റക്ടറുകള്‍ സ്ഥാപിക്കുമെന്നും ശാന്താറാം അറിയിച്ചു.












Click it and Unblock the Notifications