കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ടൈറ്റാനിയം : ഓട അടച്ചത് നിയമവിരുദ്ധം

  • By Super
Google Oneindia Malayalam News

കൊച്ചി: പൊതുമേഖലാ സ്ഥാപനമായ ട്രാവന്‍കൂര്‍ ടൈറ്റാനിയം ഫാക്ടറിയുടെ മാലിന്യ ഓട അടച്ച കോസ്റ്റല്‍ അപ്ലിഫ്റ്റ് അസോസിയേഷന്റെ നടപടി നിയമവിരുദ്ധവും നിരുത്തരവാദപരവുമാണെന്ന് കേരള ഹൈക്കോടതി.

ഓട അടച്ചതിനെത്തുടര്‍ന്ന് നിര്‍ത്തി വച്ച കമ്പനിയുടെ പ്രവര്‍ത്തനം പുനരാരംഭിക്കാന്‍ നിര്‍ദ്ദേശം നല്‍കണമെന്നാവശ്യപ്പെട്ട് ടൈറ്റാനിയം പ്രൊഡക്ട്സ് ലേബര്‍ യൂണിയന്‍ കോടതിയില്‍ സമര്‍പ്പിച്ച ഹര്‍ജി പരിഗണിച്ച് ജസ്റ്റീസ് എം രാമചന്ദ്രനാണ് ഡിസംബര്‍ നാല് തിങ്കളാഴ്ച ഈ വിധി പുറപ്പെടുവിച്ചത്.

ഓട അടച്ച കോസ്റ്റല്‍ അപ്ലിഫ്റ്റ് അസോസിയേഷനെതിരേ നടപടികളുമായി മുന്നോട്ടുപോകണമെന്നും കോടതി നിര്‍ദ്ദേശിച്ചു.

ഫാക്ടറിയില്‍ നിന്നുള്ള മലിനജല പ്രശ്നവും പരിസരവാസികളുടെ ജോലി ആവശ്യവും വ്യത്യസ്ത പ്രശ്നങ്ങളാണെന്നും ഇതും രണ്ടും കൂട്ടിക്കുഴയ്ക്കരുതെന്നും കോടതി ചൂണ്ടിക്കാട്ടി.

ഇപ്പോള്‍ തുറന്നിരിക്കുന്ന മാലിന്യ ഓടഅടയ്ക്കാന്‍ ആരെങ്കിലും ശ്രമിക്കുന്നതിനെതിരെ ജാഗ്രതപാലിക്കണമെന്നും ഇവിടേയ്ക്ക് അനധികൃതമായി കടക്കുന്നവരെ പ്രോസിക്യൂട്ട് ചെയ്യണമെന്നും കോടതി പൊലീസിന് നിര്‍ദ്ദേശം നല്‍കി.

മാലിന്യസംസ്കരണത്തിന് ഫലപ്രദമായ നടപടികള്‍ സ്വീകരിച്ചു കൊള്ളാമെന്ന് കമ്പനി അധികൃതര്‍ നല്‍കിയ ഉറപ്പും കോടതി രേഖപ്പെടുത്തിയിട്ടുണ്ട്.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X