Get Updates
Get notified of breaking news, exclusive insights, and must-see stories!

മരണത്തില്‍ നിന്നും രക്ഷപ്പെട്ടതിന് ആയിരമായിരം നന്ദി

കൊച്ചി: മരണത്തെ മുഖാമുഖം നേരിട്ട ഓര്‍മ്മയില്‍ ഉട്ടേ ഗ്രിബിള്‍ നടുങ്ങുന്നു. മരണത്തില്‍ നിന്നും രക്ഷപ്പെട്ടതിന് ദൈവത്തിനും കൊച്ചിയിലെ നല്ല മനസുകള്‍ക്കും ഈ ജര്‍മന്‍കാരിയുടെ ആയിരമായിരം നന്ദി.

കേരളം കാണാനെത്തിയ ഉട്ടേ ഗ്രിബിള്‍ പാമ്പിന്റെ രൂപത്തിലെത്തിയ മരണത്തില്‍ നിന്നും കഷ്ടിച്ചാണ് രക്ഷപ്പെട്ടത്. പഞ്ചനക്ഷത്ര ഹോട്ടലുകളില്‍ അന്തിയുറങ്ങി എയര്‍ കണ്ടീഷന്‍ ചെയ്ത കാറുകളില്‍ സഞ്ചരിച്ച് നാട് കാണാനായിരുന്നില്ല അവര്‍ക്ക് താല്‍പര്യം. കെഎസ്ആര്‍ടിസി ബസുകളിലും ഓട്ടോറിക്ഷകളിലും സഞ്ചരിച്ച് ഉട്ടേ കേരളത്തെ അറിയാന്‍ ശ്രമിച്ചു. അത്തരമൊരു യാത്രയാണ് ഉട്ടേയെ ആശുപത്രി കിടക്കയിലെത്തിച്ചത്.

ഇറ്റലിക്കാരനായ സുഹൃത്ത് ടോണുമൊത്ത് കേരളം ചുറ്റിക്കറങ്ങുന്നതിനിടയില്‍ ഉട്ടേ എറണാകുളത്തെത്തി. സൗത്ത് റെയില്‍വെ സ്റേഷനിലേക്ക് പോകാന്‍ വഴി അന്വേഷിച്ചപ്പോള്‍ റെയില്‍ പാളത്തിലൂടെ എളുപ്പം അവിടെയെത്താനുള്ള വഴി ഒരു ബസ് ഡ്രൈവര്‍ പറഞ്ഞുകൊടുത്തു.

അപ്പോള്‍ വൈകുന്നേരം നാല് മണിയായിക്കാണുമെന്ന് ഉട്ടേ ഓര്‍മ്മിക്കുന്നു. റെയില്‍വെ ട്രാക്കില്‍ പണി നടക്കുന്നുണ്ടായിരുന്നു. പെട്ടെന്ന് കാലില്‍ എന്തോ കടിച്ചതു പോലെ ഉട്ടേയ്ക്ക് തോന്നി. വലിയൊരു പാമ്പ് സ്ലീപ്പറുകള്‍ക്കിടയിലൂടെ കുറ്റിച്ചെടികള്‍ക്കിടയിലേക്ക് മറയുന്നത് കണ്ടു. കാലിലെ മുറിവ് ഒന്ന് തടവിയ ശേഷം ഉട്ടേ മുന്നോട്ട് നടന്നു.

പക്ഷെ നിമിഷങ്ങള്‍ക്കം ഉട്ടേയുടെ കണ്ണുകളില്‍ ഇരുട്ടുകയറി. ഉട്ടേ കുഴഞ്ഞുവീണു. ഓടിയെത്തിയ ജോലിക്കാര്‍ ഉട്ടേയെ എറണാകുളം മെഡിക്കല്‍ ട്രസ്റ് ആശുപത്രിയില്‍ എത്തിച്ചു.

ഉഗ്രവിഷമുള്ള അണലിയായിരുന്നു ഉട്ടേയെ കടിച്ചത്. സാധാരണ 16 മുതല്‍ 20 വരെ ഡോസ് ആന്റിവെനം കുത്തിവയ്പ് കൊണ്ട് വിഷത്തെ വരുതിയില്‍ നിര്‍ത്താനാകും. എന്നാല്‍ ഉട്ടേയ്ക്ക് 26 തവണ കുത്തിവയ്പ് നടത്തേണ്ടി വന്നു.

മരണത്തെ ഒരിക്കലും ഭയപ്പെട്ടിരുന്നില്ലെന്ന് ഫ്രാങ്ക്ഫര്‍ട്ടില്‍ നിന്നും 100 കിലോമീറ്റര്‍ അകലെയുള്ള മാര്‍ബുര്‍ഗ് നിവാസിയായ ഉട്ടേ പറഞ്ഞു. പക്ഷേ രക്ഷിക്കാന്‍ കരങ്ങളേറെ നീണ്ടപ്പോള്‍ ഇനിയും ജീവിക്കണമെന്ന് കൊതിച്ചുപോയി. എന്റെ ജീവന്‍ രക്ഷിച്ച റെയില്‍വെ ജീവനക്കാരെയും ഓട്ടോറിക്ഷ ഡ്രൈവറെയും ഡോക്ടര്‍മാരെയും ഒരിക്കലും മറക്കാനാവില്ല. അവരോട് എന്നും നന്ദിയുണ്ട് . മെഡിക്കല്‍ ട്രസ്റ് ആശുപത്രിയിലെ കിടക്കയിലിരുന്ന ഉട്ടേ പറഞ്ഞു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+