ശബരിമലയില്‍ വിഐപി ക്യൂവിന് നിരോധനം
പത്തനംതിട്ട: സന്നിധാനത്തേക്കും ഗണപതി ക്ഷേത്രത്തിലേക്കുമുള്ള വഴിക്ക് കുറുകെ പ്രത്യേക ക്യൂ അനുവദിക്കരുതെന്ന് ഹൈക്കോടതി നിയോഗിച്ച സ്പെഷ്യല്‍ കമ്മീഷണര്‍ ദേവസ്വം ബോര്‍ഡിനോട് ആവശ്യപ്പെട്ടു.
ചില വിഐപി അയ്യപ്പന്മാര്‍ക്കായി ഗണപതി ക്ഷേത്രത്തിന് മുന്നില്‍ നിന്നും അയ്യപ്പക്ഷേത്രത്തിലേക്ക് പ്രത്യേക ക്യൂ ഏര്‍പ്പെടുത്തുന്നത് തങ്ങള്‍ക്ക് ബുദ്ധിമുട്ടുണ്ടാക്കുന്നതായി തീര്‍ത്ഥാടകര്‍ പരാതിപ്പെട്ടതിനെ തുടര്‍ന്നാണ് ഈ നടപടി എടുത്തതെന്ന് സ്പെഷ്യല്‍ കമ്മീഷണര്‍ ഡി.ശ്രീവല്ലഭന്‍ അറിയിച്ചു.
സോപാനത്തിന് മുന്നിലെ തിരക്ക് ഒഴിവാക്കാന്‍ പ്രസാദവിതരണത്തിന് ക്ഷേത്ര പരിസരത്ത് പ്രത്യേക കൗണ്ടര്‍ ഏര്‍പ്പെടുത്തണമെന്നും സ്പെഷ്യല്‍ കമ്മീഷണര്‍ ദേവസ്വം ബോര്‍ഡിനോട് ആവശ്യപ്പെട്ടിട്ടുണ്ട്.












Click it and Unblock the Notifications