കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കേസിനെത്തി ഭര്‍തൃപിതാവിനെ കൈയ്യേറ്റം ചെയ്തു

  • By Staff
Google Oneindia Malayalam News

കോഴിക്കോട്: ഭാര്യയുടെ കൈയ്യേറ്റത്തില്‍ നിന്ന് ഭര്‍ത്താവിനെയും പിതാവിനെയും രക്ഷിക്കാന്‍ വനിതാ കമ്മീഷന്‍ പൊലീസ് സഹായം തേടി.

ഡിസംബര്‍ രണ്ട് ശനിയാഴ്ച നടന്ന വനിതാ കമ്മീഷന്‍ സിറ്റിങിലായിരുന്നു സംഭവം. സ്വരച്ചേര്‍ച്ചയില്ലായ്മയുടെ പ്രശ്നങ്ങളുമായി കമ്മീഷനു മുമ്പിലെത്തിയ പെരുവണ്ണാമൂഴിക്കാരിയായ ദമ്പതികളാണ് പ്രശ്നങ്ങള്‍ സൃഷ്ടിച്ചത്. കഴിഞ്ഞ സിറ്റിങില്‍ കമ്മീഷന്‍ ഇവരുടെ പ്രശ്നം പരിഹരിച്ച് മടക്കി അയച്ചതാണെങ്കിലും തിരിച്ചുള്ള യാത്ര പകുതിയിലെത്തിയപ്പോള്‍ തന്നെ വീണ്ടും പിരിഞ്ഞു. ഭര്‍ത്താവ് തന്നെ വിളിച്ചില്ലെന്ന പരാതിയുമായി വീണ്ടും യുവതി കമ്മീഷനു മുമ്പിലെത്തുകയായിരുന്നു.

പ്രശ്നം വീണ്ടും പരിഗണിച്ച വനിതാ കമ്മീഷനംഗം അഡ്വ.നൂര്‍ബിന റഷീദ്, പ്രൊഫ.എം.കെ.നജ്മ എന്നിവര്‍ ചര്‍ച്ച തുടരുന്നതിനിടെ രോഷാകുലയായ യുവതി പുറത്തിറങ്ങി ഗെയ്റ്റിനടുത്തു വെച്ച് ഭര്‍തൃപിതാവിന്റെ കോളറില്‍ പിടിച്ചു. ഭര്‍ത്താവിനെ കൈയ്യേറ്റം ചെയ്യാനും ശ്രമിച്ചതോടെ ഇവര്‍ സിറ്റിങ് നടന്നിരുന്ന മുറിയിലേക്ക് ഓടിക്കയറി.

തുടര്‍ന്ന് കമ്മീഷനംഗങ്ങള്‍ പൊലീസിനെ വരുത്തി. പൊലീസ് സംരക്ഷണയില്‍ ഭര്‍ത്താവിനെയും പിതാവിനെയും കമ്മീഷന്‍ പുറത്തേക്കയച്ചു. യുവതി നേരത്തെ തന്നെ അവിടം വിട്ടു പോയിരുന്നു. ഈ പരാതിയിലുള്ള തുടര്‍നടപടി കമ്മീഷന്‍ അവസാനിപ്പിച്ചു.

വനിതാ കമ്മീഷന്‍ ശനിയാഴ്ചത്തെ സിറ്റിങില്‍ 41 പരാതികള്‍ പരിഗണിച്ചു. 15 പരാതികള്‍ക്ക് പരിഹാരമുണ്ടായി.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X