ഇന്‍ഷുറന്‍സ് വ്യവസ്ഥകള്‍ വിശദമാക്കണമെന്ന് സുപ്രീം കോടതി
ദില്ലി: ഇന്‍ഷുറന്‍സ് കരാറില്‍ ഏര്‍പ്പെടുത്തുന്നതിനു മുമ്പായി ഉപഭോക്താവിന് ഇന്‍ഷുറന്‍സ് പോളിസി സംബന്ധമായ വ്യവസ്ഥകള്‍ വ്യക്തമാക്കിക്കൊടുക്കണമെന്ന് സുപ്രീംകോടതി ഉത്തരവിറക്കി.
ഇന്‍ഷുറല്‍സ് പോളിസിയിന്മേല്‍ അവകാശവാദമുന്നയിക്കുന്നതില്‍ നിന്നും ഉപഭോക്താവ് യാതൊരുവിധത്തിലും തടയപ്പെടാന്‍ പാടില്ലെന്ന് കോടതി ജസ്റ്റീസ് കെ ജെ ബാലകൃഷ്ണന്‍, ജസ്റ്റീസ് എം ജെ റാവു എന്നിവര്‍ വ്യക്തമാക്കി.
ഹാനില്‍ എറാ ടെക്സ്റ്റയില്‍സ് ലിമിറ്റഡും ഓറിയന്റല്‍ ഇന്‍ഷുറന്‍സ് കമ്പനിയും കക്ഷികളായ ഒരു കേസിലാണ് സുപ്രീം കോടതി സുപ്രധാനമായ ഈ വിധി പ്രസ്താവിച്ചത്. കേസില്‍ കോടതി ഹാനില്‍ എറാ ടെക്സ്റ്റയില്‍സിന് അനുകൂലമായ നിലപാടാണെടുത്തത്. ഒരു കോടിയിലധികം രൂപ ഓറിയന്റല്‍ ഇന്‍ഷുറന്‍സ് എതിര്‍കക്ഷിക്ക് 12 ശതമാനം പലിശയോടെ നല്‍കാന്‍ കോടതി വിധിച്ചു.












Click it and Unblock the Notifications