കാര്യങ്ങൾ അതിവേഗം അറിയാൻ
For Daily Alerts
ചേകന്നൂര്‍ മൗലവി: പ്രതികള്‍ ജുഡീഷ്യല്‍ കസ്റഡിയില്‍
കൊച്ചി: ചേകന്നൂര്‍ മൗലവി വധക്കേസില്‍ അറസ്റിലായ രണ്ടു പ്രതികളെയും എറണാകുളം ചീഫ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതി ഡിസംബര്‍ 19 ചൊവാഴ്ച വരെ ജുഡീഷ്യല്‍ കസ്റഡിയില്‍ റിമാന്‍ഡ് ചെയ്തു.
സിബിഐ കസ്റഡിയുടെ കാലാവധി അവസാനിച്ചതിനെത്തുടര്‍ന്ന് ഡിസംബര്‍ അഞ്ച് ചൊവാഴ്ച രാവിലെ സിബിഐ ഉദ്യോഗസ്ഥര്‍ പ്രതികളെ കോടതിയില്‍ ഹാജരാക്കുകയായിരുന്നു.
പ്രതികളായ വി.വി. ഹംസ സഖാഫി, ഇല്യന്‍ ഹംസ എന്നിവരെ പിന്നീട് എറണാകുളം സബ്ജയിലിലേക്ക് കൊണ്ടുപോയി. മുഖംമൂടി ധരിച്ചിരുന്ന പ്രതികളെ മജിസ്ട്രേറ്റിന്റെ ചേമ്പറിലാണ് ഹാജരാക്കിയത്. അറസ്റിലായ രണ്ടുപേരും കേസിലെ തങ്ങളുടെ പങ്കാളിത്തം സമ്മതിച്ചതായി സിബിഐ കോടതിയില്‍ വ്യക്തമാക്കി.
Comments
Story first published: Tuesday, December 5, 2000, 23:53 [IST]