കണ്ണൂരില്‍ രണ്ടുപേരെ കൂടി കൊന്നു
കണ്ണൂര്‍: കഴിഞ്ഞ മൂന്നു ദിവസമായി കണ്ണൂര്‍ ജില്ലയുടെ തെക്കന്‍ ഭാഗങ്ങളില്‍ തുടരുന്ന രാഷ്ട്രീയ സംഘര്‍ഷത്തിന്റെ ഭാഗമായി ഡിസംബര്‍ അഞ്ച് ചൊവാഴ്ച രണ്ടു പേര്‍ക്കു കൂടി ജീവന് നഷ്ടപ്പെട്ടു. വിവിധ സ്ഥലങ്ങളില്‍ നടന്ന അക്രമസംഭവങ്ങളിലായി അഞ്ചു പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിട്ടുണ്ട്.
ചൊവാഴ്ച പുലര്‍ച്ചെ കൂത്തുപറമ്പിനടുത്ത തൊടിക്കുളത്ത് ബിജെപി പ്രവര്‍ത്തകനായ ചന്ദ്രാകരനെ(30) സിപിഎം പ്രവര്‍ത്തകരെന്നു കരുതപ്പെടുന്ന ഒരു സംഘം അക്രമികള്‍ വെട്ടിക്കൊന്നു. ഇതിനു പ്രതികാരമായി ഏതാനും മണിക്കൂറുകള്‍ക്കകം സിപിഎം പ്രവര്‍ത്തകനായ അശോകനെ(40) പാനൂരിനടുത്ത കുത്തേരിയില് വെച്ച് ബിജെപി പ്രവര്‍ത്തകര്‍ വെട്ടിക്കൊന്നു.
ഇതോടെ ഇത്തവണത്തെ രാഷ്ട്രീയ സംഘര്‍ഷത്തില്‍ കൊല്ലപ്പെട്ടവരുടെ എണ്ണം ആറായിട്ടുണ്ട്. ഇതുവരെ നാല്പതോളം പേര്‍ക്ക് പരിക്കേറ്റിട്ടുമുണ്ട്. ഇതില്‍ ചിലരുടെ നില ഗുരുതരമാണ്.
മൂന്ന് ആര്‍എസ്എസ് പ്രവര്‍ത്തകരെ കൊലപ്പെടുത്തിയതില്‍ പ്രതിഷേധിക്കാന്‍ സംഘ്പരിവാര്‍ ജില്ലയില്‍ ചൊവാഴ്ച ആഹ്വാനം ചെയ്ത ഹര്‍ത്താല്‍ ജനജീവിതത്തെ ബാധിച്ചു. കടകമ്പോളങ്ങള്‍ അടഞ്ഞു കിടക്കുകയാണ്. വാഹനങ്ങളൊന്നും തെരുവിലിങ്ങിയിട്ടില്ല.
കര്‍ഫ്യൂ പ്രഖ്യാപിച്ചിരിക്കുകയാണെങ്കിലും തലശ്ശേരിയിലും പാനൂരിലും സംഘര്‍ഷാവസ്ഥ നിലനില്ക്കുന്നു. പലയിടത്തും അക്രമസംഭവങ്ങള്‍ തുടരുകയാണ്.
എംഎല്‍എമാര്‍ ഉള്‍പ്പടെയുള്ള സിപിഎം നേതാക്കള്‍ സഞ്ചരിച്ചിരുന്ന കാറിനു നേരെ ഡിസംബര്‍ നാല് തിങ്കളാഴ്ച വീണ്ടും ബോംബാക്രമണമുണ്ടായത് സംഘര്‍ഷം വര്‍ധിക്കുന്നതിനു കാരണമായിട്ടുണ്ട്. കൊല്ലപ്പെട്ട സിപിഎം പ്രവര്ത്തകന് ശ്രീജിത്തിന്റെ ശവസംസ്കാരം കഴിഞ്ഞു മടങ്ങുകയായിരുന്ന നേതാക്കളായ കെ.കെ.ശൈലജ എംഎല്‍എ, എം.വി.ജയരാജന് എംഎല്‍എ, ടി.കെ.ബാലന് എംഎല്‍എ, പി.ജയിംസ് മാത്യു, പി.ജയരാജന്, കൂത്തുപറമ്പ് മുന്‍സിപ്പല്‍ ചെയര്മാന് കെ.ധനഞ്ജയന് എന്നിവര്‍ സഞ്ചരിച്ചിരുന്ന കാറിനു നേരെയാണ് രാത്രി തൊക്കിലങ്ങാടിയില്‍ വെച്ച് ബോംബാക്രമണമുണ്ടായത്. കാറിനു നേരെ 20 ബോംബുകള്‍ എറിയപ്പെട്ടുവെങ്കിലും നേതാക്കള്‍ പരിക്കേല്‍ക്കാതെ രക്ഷപ്പെട്ടു.
അക്രമികളെ പിരിച്ചുവിടാന്‍ അവിടെ പിക്കറ്റ് പോസ്റ് ഡ്യൂട്ടിയിലുണ്ടായിരുന്ന എഎസ്ഐ രാജു അഞ്ചു തവണ ആകാശത്തേക്കു വെടിവെച്ചു. അക്രമികളെ വിരട്ടിയോടിച്ചതിനു ശേഷം പൊലീസ് നേതാക്കളെ കൂത്തുപറമ്പ് സിപിഎം ഓഫീസിലെത്തിക്കുകയായിരുന്നു.
-
സ്വര്‍ണം ഉച്ചയ്ക്ക് വീണ്ടും വീണു; ഏറെ നാള്‍ക്കു ശേഷം ഒരു ലക്ഷത്തിന് താഴെ, പുതിയ പവന്, ഗ്രാം വില -
'സ്വർണം വാങ്ങാനിരിക്കുന്നവർക്ക് സന്തോഷം തന്നെ';പക്ഷെ നട്ടം തിരിഞ്ഞ് ജ്വല്ലറിക്കാർ..ഇനിയെന്ത്? -
ശബരി റെയിൽപാതയ്ക്ക് ഇനി എത്ര കാത്തിരിക്കണം? 2032ൽ അങ്കമാലി-എരുമേലി റൂട്ടിൽ ട്രെയിനുകൾ ഓടി തുടങ്ങും..! -
'പലതവണ ശരീരത്തിൽ കയറിപ്പിടിച്ചു, വീട്ടുകാരോട് പറഞ്ഞിട്ട് സഹായിച്ചില്ല', സംവിധായകൻ സനോജ് മിശ്രക്കെതിരെ മോണാലിസ -
സ്വര്‍ണവില കുത്തനെ കുറഞ്ഞു; ചാഞ്ചാട്ടത്തിനിടെ ഇടിവ്, രൂപ കയറി, ഇന്നത്തെ പവന് വില അറിയാം -
സ്വര്‍ണവില കേട്ടതുപോലെ അല്ല; വാങ്ങാന്‍ ചെന്നപ്പോള്‍ മറ്റൊന്ന്, ഇതെന്ത് മറിമായം, 4 തവണ മാറി -
"എന്റെ യോഗ്യത ചർച്ച ചെയ്തത് കൊണ്ടാണ് പിഷാരടിയുടെ കാര്യം എടുത്തിട്ടത്, തൃക്കാക്കരക്കാർ മാറി ചിന്തിക്കണം" -
സ്വര്‍ണം ഊരി നല്കി സ്ത്രീകള്‍; ഒരു മാസത്തെ ശമ്പളം നല്കി എംഎല്‍എ, ഇന്ത്യയോട് നന്ദി പറഞ്ഞ് ഇറാന് -
പാൻ കാർഡ് നിയമങ്ങളിൽ വൻ മാറ്റം; ഏപ്രിൽ മുതൽ പണമിടപാടുകളിൽ ജാഗ്രത, ഇല്ലെങ്കിൽ പണി കിട്ടും! -
പ്രധാനമന്ത്രി ഒരുപാടു കാര്യങ്ങള്‍ പറഞ്ഞു; ഓമിക്ക് കൊടുത്ത ചോക്ലേറ്റ് നിധി പോലെ സൂക്ഷിച്ചുവച്ചിട്ടുണ്ട് -
സ്വർണം പിന്നെയും പറ്റിച്ചു! രാവിലെ കുറഞ്ഞ സ്വർണവില പിന്നെയും കൂടി, ഇനിയങ്ങോട്ട് മുകളിലേക്ക് തന്നെ? -
'ഭാര്യയുടെ നാഭിക്ക് ചവിട്ടിയവന് കൊടുത്ത സ്ഥാനം എന്നെക്കൊണ്ട് പറയിക്കണ്ട', പിണറായിക്ക് മറുപടിയുമായി രാഹുൽ












Click it and Unblock the Notifications