Get Updates
Get notified of breaking news, exclusive insights, and must-see stories!

കൊച്ചി കോര്‍പ്പറേഷന്‍ യോഗത്തില്‍ ബഹളം

കൊച്ചി: വിവാദമായ ഭൂമി ഇടപാടിനെ ചൊല്ലി കൊച്ചി കോര്‍പ്പറേഷന്‍ കൗണ്‍സില്‍ യോഗം പ്രക്ഷുബ്ധമായി. യോഗം നടക്കുമ്പോള്‍ നഗരസഭാ ആസ്ഥാനത്തിന് പുറത്തും യുഡിഎഫ് പ്രവര്‍ത്തകരുടെ പ്രതിഷേധമിരമ്പി.

കൗണ്‍സില്‍ യോഗത്തില്‍ പ്രതിപക്ഷത്തിന്റെ നിരന്തരമായ ആവശ്യത്തെ തുടര്‍ന്ന് ഭൂമി ഇടപാട് സംബന്ധിച്ച അക്കൗണ്ടന്റ് ജനറല്‍ റിപ്പോര്‍ട്ട് മേശപ്പുറത്ത് വയ്ക്കാന്‍ മേയര്‍ സി.എം.ദിനേശ്മണി നിര്‍ബന്ധിതനാവുകയായിരുന്നു.

ഡിസംബര്‍ അഞ്ച് ചൊവാഴ്ച യോഗം ആരംഭിച്ചപ്പോള്‍ തന്നെ ഭൂമി ഇടപാട് സംബന്ധിച്ച ഫയല്‍ പരിശോധിക്കാന്‍ അനുവദിച്ചില്ലെന്നാരോപിച്ച് പ്രതിപക്ഷ നേതാവ് എന്‍. വേണുഗോപാല്‍ എഴുന്നേറ്റു. എന്നാല്‍ ഫയല്‍ പരിശോധിക്കാന്‍ ഇതുവരെ പ്രതിപക്ഷനേതാവ് തുനിഞ്ഞില്ലെന്ന് മേയര്‍ എം.ദിനേശ്മണി കുറ്റപ്പെടുത്തി.

അക്കൗണ്ടന്റ് ജനറല്‍ റിപ്പോര്‍ട്ട് കഴിഞ്ഞ 29നാണ് കോര്‍പ്പറേഷനില്‍ ലഭിച്ചത്. എന്നാല്‍ 20ന് നടന്ന യോഗത്തില്‍ തന്നെ പ്രതിപക്ഷം ഇതിന്റെ പേരില്‍ ബഹളം വയ്ക്കുകയായിരുന്നുവെന്ന് മേയര്‍ കുറ്റപ്പെടുത്തി. അക്കൗണ്ടന്റ് ജനറലിന്റെ പരിശോധനാ റിപ്പോര്‍ട്ട് നഗരസഭാ സെക്രട്ടറി പഠിച്ച ശേഷം നാലാഴ്ചയ്ക്കുള്ളില്‍ സര്‍ക്കാരിന് മറുപടി നല്‍കും. അതിന് ശേഷം എന്ത് നടപടി വേണമെന്ന് സര്‍ക്കാര്‍ അറിയിക്കുമെന്നും മേയര്‍ പറഞ്ഞു.

എന്നാല്‍ സെക്രട്ടറി തയാറാക്കിയ റിപ്പോര്‍ട്ട് കൗണ്‍സിലില്‍ ചര്‍ച്ച ചെയ്ത ശേഷം മാത്രമേ സര്‍ക്കാരിലേക്കയ്ക്കാന്‍ പാടുള്ളൂ എന്ന് പ്രതിപക്ഷം വാശിപിടിച്ചു. ഇതിന്റെ ആവശ്യമില്ലെന്ന സെക്രട്ടറിയുടെ നിലപാട് പ്രതിപക്ഷത്തെ കൂടുതല്‍ ക്ഷുഭിതരാക്കുകയായിരുന്നു. ഒടുവില്‍ കക്ഷിനേതാക്കളുടെ യോഗം വിളിച്ച ശേഷം ഇക്കാര്യം തീരുമാനിക്കുമെന്ന് മേയര്‍ ഉറപ്പ് നല്‍കുകയായിരുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+