പൂയം കുട്ടി: പുതിയ പദ്ധതി വരുന്നു
കോതമംഗലം: വനഭൂമി വെള്ളത്തില്‍ മുങ്ങിപ്പോകുമെന്നതിനാല് കേന്ദ്രം അനുമതി നിഷേധിച്ച പൂയംകുട്ടി പദ്ധതി പുതിയ രൂപത്തില്‍ മുന്നോട്ടു കൊണ്ടുപോകാന്‍ കേരള സര്‍ക്കാരും വൈദ്യുതിബോര്‍ഡും തീരുമാനിച്ചു. ഇതിനായി പുതുതായി ഒരു പരിസ്ഥിതി പഠനസംഘത്തെയും വൈദ്യുതി ബോര്‍ഡ് നിയോഗിച്ചുകഴിഞ്ഞു.
പരിസ്ഥിതി പ്രശ്നങ്ങള്‍ ആവുന്നത്ര പരിഹരിച്ചും വനത്തിന് നാശനഷ്ടങ്ങള്‍ ഉണ്ടാകുന്നത് പരമാവധി ഒഴിവാക്കിയും പുതിയ രൂപരേഖ തയ്യാറാക്കുകയെന്നതാണ് സംഘത്തിന്റെ ദൗത്യം. ഡിസംബര്‍ രണ്ടാം വാരത്തില്‍ പരിസ്ഥിതി പഠനസംഘം പൂയംകുട്ടിയിലെത്തി പരിശോധന നടത്തുമെന്ന് കരുതുന്നു. ജനവരിയില്‍ വിശദപഠനം തുടങ്ങുന്ന സംഘത്തിന് അഞ്ചു മാസം കൊണ്ട് പുതിയ റിപ്പോര്‍ട്ട് സമര്‍പ്പിക്കാനാണ് ആലോചന.
സമുദ്രനിരപ്പില്‍ നിന്ന് 338 മീറ്റര്‍ ഉയരത്തില്‍ ടോപ്പ്ലവല് വരുന്ന രീതിയില്‍ അണകെട്ടാനായിരുന്നു പഴയ പദ്ധതി. ഇതിനായി അണക്കെട്ടിന് 148 മീറ്റര്‍ ഉയരം ആവശ്യമായിരുന്നു. എന്നാല്‍ ഇത്രയും ഉയരത്തില്‍ അണകെട്ടുമ്പോള്‍ ജലസംഭരണിയുടെ വ്യാപ്തി 2800 ഹെക്ടര്‍ വനഭൂമിയിലേക്ക് നീളുമെന്നും അത് വനഭൂമിക്ക് കോട്ടംവരുത്തുമെന്നും കണ്ടതിനെത്തുടര്‍ന്ന് കേന്ദ്രം ഈ പദ്ധതിക്ക് അനുമതി നിഷേധിച്ചു.
എന്നാല്‍ പുതിയ പദ്ധതിയില്‍ സമുദ്രനിരപ്പില്‍ നിന്നുള്ള ഉയരം പരമാവധി 320 മീറ്റര്‍ വരെയായി കുറച്ചാല്‍ ജലസംഭരണിയുടെ വ്യാപ്തി കുറയ്ക്കാമെന്നാണ് വൈദ്യുതിബോര്‍ഡ് വിലയിരുത്തുന്നത്. ഇങ്ങനെയാകുമ്പോള്‍ വനഭൂമിയുടെ 46 ശതമാനത്തോളം നാശനഷ്ടം സംഭവിക്കാതെ സംരക്ഷിക്കാമെന്നും ബോര്‍ഡ് കണക്കുകൂട്ടുന്നു.
-
സ്വർണം വിറ്റ് കൂട്ടുന്ന കേന്ദ്രബാങ്കുകൾ..ഇനിയും സ്വർണ വില താഴേക്ക് പോകുമോ? വില ഇനി ഉയരണമെങ്കിൽ.. -
സ്വർണ വില പവന് 42,000 രൂപ വരെ ഉയരും? ഒറ്റയടിക്ക് പ്രവചനം തിരുത്തി വിദഗ്ധർ..40 ശതമാനം വർധനവ് -
മഞ്ജു വാര്യരുടെ ഇൻസ്റ്റഗ്രാമിൽ ദിലീപിൻ്റെ മുഖം;ഡിവോഴ്സ് ആയതിന് ശേഷം ആദ്യം..കാരണം -
സ്വർണ വില 75000ത്തിലേക്ക് എത്തുമെന്നാണോ പ്രതീക്ഷ? ശുദ്ധ മണ്ടത്തരം..ഇപ്പോൾ വാങ്ങിയാൽ ലക്ഷപ്രഭു -
സ്വര്‍ണവില ഇടിഞ്ഞു; ആഭരണം വാങ്ങുന്നവര്‍ എത്ര രൂപ നല്‍കണം? അറിയാം ഇന്നത്തെ പവന്, ഗ്രാം വില -
ബാങ്കിൽ പോകാൻ ഇരിക്കുന്നവർ ശ്രദ്ധിക്കുക; ഏപ്രിലിൽ പകുതിയോളം ദിവസം ബാങ്ക് അവധി; ലിസ്റ്റ് ഇതാ! -
തമിഴകം പിടിക്കാൻ വിജയ്; സ്ഥാനാർത്ഥി പട്ടികയിലെ വമ്പൻ സർപ്രൈസ്; ഞെട്ടലിൽ രാഷ്ട്രീയ ലോകം -
മലപ്പുറം വിഭജിക്കും,ജയിലിൽ നോണ്‍ വെജും കൂലിയും കൊടുക്കില്ല'; സന്തോഷ് പണ്ഡിറ്റ് മുഖ്യമന്ത്രിയായാൽ -
'മീനാക്ഷിയെ നോക്കുന്നത് പണിയാണല്ലോ..വിവാഹം കഴിച്ച് കാണിച്ച് കൊടുത്തൂടെ';മഞ്ജു വാര്യർക്ക് അധിക്ഷേപം -
ഏപ്രിൽ 1 മുതൽ കളി മാറും! പാൻ കാർഡ് നിയമങ്ങളിൽ വൻ മാറ്റം; അറിഞ്ഞില്ലെങ്കിൽ പണി കിട്ടും -
ദുബായിയും അബുദാബിയും ഇല്ലാതാകും! യുഎഇ ചെയ്യുന്നത് മണ്ടത്തരം; ഉപദേശിച്ച് യുഎസ് സാമ്പത്തിക വിദഗ്ധന്‍ -
ഇറാനെ വിഴുങ്ങാൻ അമേരിക്കൻ പട? പെന്റഗണിന്റെ 'രഹസ്യ' നീക്കം പുറത്ത്












Click it and Unblock the Notifications