കേരളത്തില്‍ തപാല്‍ സമരം പൂര്‍ണ്ണം
തിരുവനന്തപുരം: തപാല്‍ വകുപ്പ് ജീവനക്കാര്‍ നടത്തുന്ന പണിമുടക്ക് മൂലം കേരളത്തിലെ തപാല്‍ മേഖല പൂര്‍ണ്ണമായും സ്തംഭിച്ചു.
സമരം ആരംഭിച്ച ഡിസംബര്‍ അഞ്ച് ചൊവാഴ്ച58 ഹെഡ് പോസ്റോഫീസുകളും മൂവായിരത്തോളം ബ്രാഞ്ച് ഓഫീസുകളും പ്രവര്‍ത്തിച്ചില്ലെന്ന് പണിമുടക്കിയ തൊഴിലാളികള്‍ അവകാശപ്പെട്ടു. സ്പീഡ് പോസ്റ് സെന്ററുകളൊന്നും തന്നെ പ്രവര്‍ത്തിച്ചില്ല.
കേരളത്തില്‍ ഏകദേശം മൂന്ന് ലക്ഷം തപാല്‍ ഉരുപ്പടികള്‍ കെട്ടിക്കിടക്കുകയാണ്. വകുപ്പിലെ ഡ്രൈവര്‍മാരും പണിമുടക്കിലായിരുന്നതിനാല്‍ തപാല്‍ വണ്ടികളും ഓടിയില്ല.












Click it and Unblock the Notifications