കണ്ണൂര്‍: കേന്ദ്രം വിശദീകരണം തേടും
ദില്ലി: കണ്ണൂരിലെ അക്രമങ്ങളെ കുറിച്ച് കേന്ദ്ര ആഭ്യന്തരവകുപ്പ് കേരള സര്‍ക്കാരിനോട് വിശദീകരണം തേടുമെന്ന് കേന്ദ്ര മന്ത്രി ഒ.രാജഗോപാല്‍ അറിയിച്ചു.
ഡിസംബര്‍ അഞ്ച് ചൊവാഴ്ച നടന്ന ബിജെപി പാര്‍ലമെന്ററി യോഗത്തിന് ശേഷം വാര്‍ത്താലേഖകരോട് സംസാരിക്കുകയായിരുന്നു രാജഗോപാല്‍. ബിജെപി പാര്‍ലമെന്ററി പാര്‍ട്ടി യോഗം കണ്ണൂരിലെ സംഘര്‍ഷം ചര്‍ച്ച ചെയ്തു. മാര്‍ക്സ്സിസ്റ് പാര്‍ട്ടി ഭരിക്കുന്ന സംസ്ഥാനങ്ങളില്‍ മാത്രമാണ് ഇത്തരം അക്രമങ്ങള്‍ നടക്കുന്നതെന്ന് പ്രധാനമന്ത്രി എ.ബി.വാജ്പേയിയും ആഭ്യന്തരമന്ത്രി എല്‍.കെ.അദ്വാനിയും പറഞ്ഞതായും രാജഗോപാല്‍ പറഞ്ഞു.
സംസ്ഥാനം ഭരിക്കുന്ന കക്ഷി എന്ന നിലയ്ക്ക് സിപിഎമ്മാണ് സമാധാന ശ്രമങ്ങള്‍ക്ക് മുന്‍കൈയെടുക്കേണ്ടതെന്ന് രാജഗോപാല്‍ അഭിപ്രായപ്പെട്ടു. ഇക്കാര്യം സിപിഎം നേതാവ് എസ്.രാമചന്ദ്രന്‍ പിള്ളയെ കണ്ട് ചര്‍ച്ച ചെയ്തതായും രാജഗോപാല്‍ അറിയിച്ചു.












Click it and Unblock the Notifications