അരവണ വില്‍പന കുറഞ്ഞു; വരുമാനത്തില്‍ വര്‍ദ്ധനവ്
പത്തനംതിട്ട: ശബരിമലയില്‍ ഇക്കുറി അരവണയുടെ വില്‍പനയില്‍ കുറവ് വന്നതായി കണക്കുകള്‍ കാണിക്കുന്നു. അരവണ വിറ്റതിലൂടെ 3,18,59,000 രൂപയാണ് ഇക്കുറി ലഭിച്ചത്. കഴിഞ്ഞ വര്‍ഷം ഇതേ സമയം അരവണ വിറ്റുവരവായി ലഭിച്ചത് 3.31 കോടി രൂപയാണ്.
തീര്‍ത്ഥാടനം തുടങ്ങി ആദ്യത്തെ 18 ദിവസം പിന്നിട്ടപ്പോഴേക്കും വരുമാനം 10.71 കോടി കവിഞ്ഞു. കഴിഞ്ഞ ദിവസം ഇതേ സമയം ഇത് 9.13 കോടി രൂപയായിരുന്നു.
കാണിക്കയായി 3.75 കോടി രൂപ വരുമാനം ഇതു വരെ കിട്ടിയിട്ടുണ്ട്. ദേവസ്വം ബോര്‍ഡിന്റെ കണക്കനുസരിച്ച് ഡിസംബര്‍ മൂന്ന് ഞായറാഴ്ച വരെയുള്ള ആകെ വരുമാനം 10,71,17,453 രൂപയാണ്.












Click it and Unblock the Notifications