Get Updates
Get notified of breaking news, exclusive insights, and must-see stories!

സേഫ് ശൃംഖല 2001 ഡിസംബറില്‍ കമ്മീഷന്‍ ചെയ്യും

കൊച്ചി: ദക്ഷിണാഫ്രിക്കയെയും വിദൂര പൂര്‍വ ദേശത്തെയും ബന്ധിപ്പിക്കുന്ന സേഫ് (സൗത്ത് ആഫ്രിക്കന്‍ ആന്റ് ഫാര്‍ ഈസ്റ്) വാര്‍ത്താ വിനിമയ കേബിള്‍ ശൃംഖല 2001 ഡിസംബറില്‍ കമ്മീഷന്‍ ചെയ്യും. സമുദ്രത്തിനടിയില്‍ക്കൂടി സ്ഥപിക്കുന്ന ഈ കേബിള്‍ ഇന്ത്യയില്‍ പ്രവേശിക്കുന്ന ഏകകേന്ദ്രം കൊച്ചിയാണ്.

കൊച്ചിയിലെ വിഎസ്എന്‍എല്‍ അന്താരാഷ്ട്ര ഗേറ്റ്വേ എക്സ്ചേഞ്ചുമായി കേബിള്‍ ശൃംഖലയെ ബന്ധിപ്പിക്കുന്ന ജോലി അതിവേഗം പുരോഗമിക്കുകയാണെന്ന് വിഎസ്എന്‍എല്‍ ഡയറക്ടര്‍ (ഡവലപ്മെന്റ്) വിനോദ് ഗോയല്‍ അറിയിച്ചു. കൊച്ചിയില്‍ നടക്കുന്ന സേഫ് ഇന്റര്‍നാഷണല്‍ കോണ്‍ഫറന്‍സില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

സേഫ് ശൃംഖലയില്‍ പങ്കാളികളാകുന്ന വിവിധ രാജ്യങ്ങളിലെ ടെലികോം കമ്പനി പ്രതിനിധികള്‍ കോണ്‍ഫറന്‍സില്‍ പങ്കെടുത്തു. 35 രാജ്യങ്ങളില്‍ നിന്നായി 42 പ്രതിനിധികളാണ് കോണ്‍ഫറന്‍സിനെത്തിയത്. ഡിസംബര്‍ നാല് തിങ്കളാഴ്ച തുടങ്ങിയ കോണ്‍ഫറന്‍സ് ബുധനാഴ്ചയാണ് അവസാനിക്കുന്നത്.

ദക്ഷിണാഫ്രിക്കയില്‍ നിന്നു തുടങ്ങുന്ന സേഫ് ശൃംഖല കൊച്ചി വഴി മലേഷ്യയിലെ പെനാംഗ് വരെ നീളും. മൗറീഷ്യസില്‍ ബെ ജെക്കോത്ത്, റിയൂണിയനില്‍ സെന്റ് പോള്‍ എന്നിവിടങ്ങളിലും ശൃംഖലയെ കരയിലെ എക്സ്ചേഞ്ചുകളുമായി ബന്ധിപ്പിക്കും. കേപ്ടൗണില്‍ നിന്നും പോര്‍ച്ചുഗലിലേക്കുള്ള കേബിള്‍ ബന്ധം വഴി അമേരിക്കയിലേക്ക് ഒരു പുതിയ വാര്‍ത്താ വിനിമയമാര്‍ഗ്ഗം കൂടി സാധ്യമാകുമെന്ന് വിനോദ് ഗോയല്‍ വ്യക്തമാക്കി.

മൊത്തം 500 കോടി ഡോളര്‍ ചെലവ് വരുന്ന പദ്ധതിയില്‍ ഇന്ത്യയിലെ പങ്കാളിയായ വിഎസ്എന്‍എല്ലിന്റെ വിഹിതം 231 കോടി രൂപയോളം വരും. 28,800 കിലോമീറ്റര്‍ നീളം വരുന്ന ശൃംഖലയ്ക്ക് 80 ജി.ബി ശേഷിയുണ്ടാകും. 73 ലക്ഷം ഫോണ്‍ സന്ദേശങ്ങളും 15 ലക്ഷം അതിദ്രുത ഡാറ്റാ ചാനലുകളും 12,000 എട്ട് എം.ബി. ഡിജിറ്റല്‍ വീഡിയോ ചാനലുകളും ഒരേസമയം കൈകാര്യം ചെയ്യാന്‍ കേബിളിന് കഴിയും.

കേബിള്‍ ശൃംഖലയുടെ ഇന്ത്യയിലെ ഉടമസ്ഥതയും നിയന്ത്രണവും പൂര്‍ണമായി വിഎസ്എന്‍എല്ലിനാണ്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+