അഞ്ചു വയസുകാരന്‍ ഷോക്കേറ്റ് മരിച്ചു
കൊച്ചി: മുത്തശ്ശിയോടൊപ്പം നഴ്സറിയില്‍ പോകുകയായിരുന്ന അഞ്ച് വയസുകാരന്‍ ഷോക്കേറ്റ് മരിച്ചു.
പറവൂരിനടുത്ത് നീറിക്കോട് മെലേലില്‍ കളത്തിപ്പറമ്പില്‍ ഓസോ ഡേവിസിന്റെ മകന്‍ ഡോഡ്സണ്‍ ആണ് പൊട്ടിവീണ വൈദ്യുതിക്കമ്പി തട്ടി മരിച്ചത്. ഡിസംബര്‍ അഞ്ച് ചൊവാ്ഴച അച്ഛന്റെ അമ്മയോടൊപ്പം നഴ്സറിയിലേക്ക് പോകുമ്പോള്‍ വീടിനടുത്തുള്ള പറമ്പില്‍ വച്ചാണ് ഷോക്കേറ്റത്.
പറമ്പില്‍ തെങ്ങുകയറ്റക്കാരന്‍ തേങ്ങയിടുന്നതിനാല്‍ വഴിയില്‍ കാത്തുനില്‍ക്കുകയായിരുന്നു ഇവര്‍. ഇതിനിടെ വെട്ടിയിട്ട തേങ്ങാക്കുല വീണ് വൈദ്യുതി കമ്പി പൊട്ടി. ഇതറിയാതെ ചെന്ന് തേങ്ങ എടുത്ത ഗോഡ്സണ്‍ തല്‍ക്ഷണം ഷോക്കേറ്റ് മരിക്കുകയായിരുന്നു.












Click it and Unblock the Notifications