വിഎസ്എന്‍എല്‍ കേരളത്തില്‍ നേരിട്ടു കണക്ഷന്‍ നല്‍കും
കൊച്ചി: ജനവരി മുതല്‍ ഇന്ത്യയിലെ ഏറ്റവും വലിയ ഇന്റര്‍നെറ്റ് സേവന ദാതാവാ (ഐഎസ്പി)യ വിഎസ്എന്‍എല്‍ കേരളത്തില്‍ നേരിട്ട് ഡയല്‍ അപ് കണക്ഷനുകള്‍ നല്‍കിത്തുടങ്ങും. അഖിലേന്ത്യാതലത്തില്‍ വിഎസ്എന്‍എല്ലിന് ഐഎസ്പിയായി പ്രവര്‍ത്തിക്കുന്നതിന് കേന്ദ്രസര്‍ക്കാര്‍ അനുമതി നല്‍കിയതോടെയാണിത്.
വിഎസ്എന്‍എല്‍ ഡയറക്ടര്‍മാരായ അമിതാഭ് കുമാര്‍, വിനോദ് ഗോയല്‍, ആര്‍.എസ്.പി. സിന്‍ഹ എന്നിവര്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചതാണ് ഇക്കാര്യം. കേരളത്തില്‍ ഇതുവരെ വിഎസ്എന്‍എല്‍ ഡയല്‍ അപ് കണക്ഷനുകള്‍ നല്‍കിയിരുന്നത് ടെലികോം വകുപ്പു (ബിഎസ്എന്‍എല്‍) മുഖേനയായിരുന്നു. ലീസ്ഡ് ലൈന്‍ ഇന്റര്‍നെറ്റ് ഇപ്പോള്‍ത്തന്നെ വിഎസ്എന്‍എല്‍ നേരിട്ടു നല്‍കുന്നുണ്ട്.
കേന്ദ്രസര്‍ക്കാരിന്റ അനുമതി ലഭിക്കുന്നതിനു മുമ്പ് വിഎസ്എന്‍എല്‍ ഇന്ത്യയിലെ ആറ് നഗരങ്ങളില്‍ മാത്രമായിരുന്നു നേരിട്ട് കണക്ഷനുകള്‍ നല്‍കിയിരുന്നത്. ഇപ്പോള്‍ത്തന്നെ നാലു ലക്ഷം ഉപഭോക്താക്കളുള്ള വിഎസ്എന്‍എല്‍ ഒരു ജിബി ബാന്‍ഡ് വിഡ്ത്ത് ശേഷിയിലൂടെയാണ് കേരളത്തില്‍ കണക്ഷനുകള്‍ നല്‍കുകയെന്ന് ഡയറക്ടര്‍മാര്‍ അറിയിച്ചു.
കൊച്ചിയില്‍ കാക്കനാട്ട് സ്ഥാപിച്ചിട്ടുള്ള വിഎസ്എന്‍എല്‍ അന്താരാഷ്ട്ര ഗേറ്റ് വേ എക്സചേഞ്ച് ഇതിനകം തന്നെ പ്രവര്‍ത്തനം തുടങ്ങിക്കഴിഞ്ഞു. 250 കോടി രൂപ ചെലവില്‍ പൂര്‍ത്തിയാക്കിയ എക്സ്ചേഞ്ചില്‍ 1400 സര്‍ക്യൂട്ടുകളാണുള്ളത്. മൂന്നു ലക്ഷം ഫോണ്‍കോളുകള്‍ ഇവിടെ ഓരോ ദിവസവും കൈകാര്യം ചെയ്തുവരുന്നു.
മുംബൈ ഗേറ്റ് വേ എക്സ്ചേഞ്ചുമായുളള 155 എംബി ലിങ്ക് കമ്മീഷന്‍ ചെയ്തതോടെ അതിവേഗ നാഷണല്‍ ഇന്റര്‍നെറ്റ് ബാക്ക്ബോണിലും കൊച്ചി പ്രധാനകേന്ദ്രമായിട്ടുണ്ടെന്ന് ഡയറക്ടര്‍മാര്‍ വ്യക്തമാക്കി.












Click it and Unblock the Notifications