വീണ്ടും വോട്ടെണ്ണാനുള്ള ഗോറിന്റെ ഹര്‍ജി തള്ളി
ഫ്ലോറിഡ: ഫ്ലോറിഡയിലെ ചില കൗണ്ടികളിലെ വോട്ട് വീണ്ടും എണ്ണണം എന്നാവശ്യപ്പെട്ട് ഡെമോക്രാറ്റിക് സ്ഥാനാര്‍ത്ഥി അല്‍ ഗോര്‍ നല്കിയ ഹര്‍ജി ഫ്ലോറിഡ കോടതി തള്ളിക്കളഞ്ഞു.
എന്നാല്‍ അല്‍ ഗോര്‍ വിട്ടുകൊടുക്കാന്‍ തയ്യാറായിട്ടില്ല. വിധി വന്ന് ഏതാനും മണിക്കൂറുകള്‍ക്കകം തന്നെ അതിനെതിരെ അല്‍ ഗോര്‍ പക്ഷം അപ്പീല്‍ സമര്‍പ്പിച്ചു. ഇത് സ്റേറ്റ് അപ്പീല്‍ കോടതി ഫ്ലോറിഡ സുപ്രീം കോടതിയിലേക്ക് അയച്ചിരിക്കുകയാണ്.
ഫ്ലോറിഡയിലെ ലിയോണ്‍ കണ്‍ട്രി കോടതി ജഡ്ജി എന്‍.സാന്‍ഡര്‍ സോള്‍സാണ് ഗോറിന്റെ ഹര്‍ജി ഡിസംബര്‍ നാല് തിങ്കളാഴ്ച തള്ളിയത്. നിരവധി വോട്ടുകള്‍ ശരിയാംവണ്ണം എണ്ണിയിട്ടില്ലെന്നും വേറെ ചില വോട്ടുകള്‍ എണ്ണിയതില്‍ അപാകതയുണ്ടെന്നുമുള്ള ആരോപണം കോടതി സ്വീകരിച്ചില്ല.
ഫ്ലോറിഡയിലെ 25 ഇലക്ടറല്‍ വോട്ടുകളും ടെക്സാസ് ഗവര്‍ണര്‍ ജോര്‍ജ്ജ് ബുഷിന് നല്കാനുള്ള ഫ്ലോറിഡ സ്റേറ്റ് സെക്രട്ടറിയുടെ തീരുമാനം കോടതി ശരിവെച്ചിട്ടുമുണ്ട്.












Click it and Unblock the Notifications