കേരളത്തില്‍ ഇലക്ട്രോണിക്സ് ടെസ്റിംഗ് സെന്റര്‍ തുടങ്ങും
തിരുവനന്തപുരം: കേരളത്തില്‍ ഇലക്ട്രോണിക് വ്യവസായ യൂണിറ്റുകളുടെ പരിശോധനയ്ക്കും വികസനത്തിനും ടെസ്റിംഗ് ആന്റ് ഡവലപ്മെന്റ് കേന്ദ്രം തുടങ്ങും. 45 ലക്ഷം രൂപ ചെലവു വരുന്ന ഈ കേന്ദ്രത്തിന് കേന്ദ്രസര്‍ക്കാരിന്റെ അനുമതി ലഭിച്ചിട്ടുണ്ടെന്ന് വ്യവസായ മന്ത്രി സുശീലാ ഗോപാലന്‍ പറഞ്ഞു.
എറണാകുളത്തെ ചെറുകിട വ്യവസായ എസ്റേറ്റ് സഹകരണ സംഘത്തിന്റെ ചുമതലയിലാണ് കേന്ദ്രം തുടങ്ങുക. ട്രാന്‍സ്ഫോര്‍മര്‍, ഇന്‍വര്‍ട്ടര്‍, ഫ്ലൂറസന്റ് ലാമ്പുകള്‍, വോള്‍ട്ടേജ് സ്റെബിലൈസര്‍, ഓഡിയോ ആംപ്ലിഫയര്‍, ടി.വി. സിഗ്നല്‍ സെന്റര്‍ തുടങ്ങിയ ഉപകരണങ്ങളുടെ പരിശോധന നടത്താന്‍ കഴിയുമെന്ന് മന്ത്രി പറഞ്ഞു.
മൊത്തം ചെലവിന്റെ പകുതി വീതം കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ വഹിക്കും.












Click it and Unblock the Notifications