കേരളത്തില്‍ ഹൃദ്രോഗ സാധ്യത കൂടുതലെന്ന്
അഹമ്മദാബാദ്: ഇന്ത്യയിലെ മറ്റു സംസ്ഥാനങ്ങളെ അപേക്ഷിച്ച് കേരളത്തിലും ഗുജറത്തിലും ഹൃദ്രോഗത്തിനുള്ള സാധ്യത കൂടുതലാണെന്ന് യുഎസ് വിദഗ്ധന്‍.
ന്യൂയോര്‍ക്കിലെ മൗണ്ട് സിനായ് ആശുപത്രി ഡയറക്ടര്‍ സമീന്‍ ശര്‍മ്മയാണ് ഈ വിവരം പുറത്തു വിട്ടത്. ഈ രോഗബാധ ഒഴിവാക്കണമെങ്കില്‍ ഇന്ത്യക്കാര്‍ പ്രത്യേകിച്ചും കേരളീയരും ഗുജറാത്തികളും ഭക്ഷണരീതി മാറ്റണമെന്നാണ് അദ്ദേഹം നിര്‍ദ്ദേശിക്കുന്നത്.
കേരളീയരും ഗുജറാത്തികളും എണ്ണ കൂടുതലുള്ള ആഹാരം കൂടുതല്‍ കഴിക്കുന്നതാണ് ഹൃദ്രോഗം വരാന്‍ സാധ്യത കൂട്ടുന്നതെന്ന് അദ്ദേഹം പറഞ്ഞു. ഭക്ഷണം തയ്യാറാക്കുമ്പോള്‍ പലപ്പോഴും ഉപയോഗിക്കുന്ന നെയ്യ് ചെറിയൊരര്‍ത്ഥത്തില്‍ വിഷമാണന്നും ശര്‍മ്മ ചൂണ്ടിക്കാട്ടി.
ഹൃദ്രോഗ സാധ്യത കുറയ്ക്കാന്‍ ചുവന്ന വൈനും ചില സ്കോച്ച് വിസ്കികളും ഫലവത്താണെന്നും അദ്ദേഹം പറഞ്ഞു. ഹൃദ്രോഗം വരുന്നവരില്‍ 70 ശതമാനം പേരും മദ്യവിരോധികളാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.












Click it and Unblock the Notifications