തപാല്‍ സമരം: ചര്‍ച്ച പരാജയം
ദില്ലി: പണിമുടക്ക് നടത്തുന്ന തപാല്‍ ജീവനക്കാരുമായി വാര്‍ത്താവിനിമയ വകുപ്പ് മന്ത്രി രാംവിലാസ് പസ്വാന്‍ നടത്തിയ ചര്‍ച്ച പരാജയപ്പെട്ടു.
ഡിസംബര്‍ ആറ് ബുധനാഴ്ചയാണ് യൂണിയന്‍ നേതാക്കളുമായി മന്ത്രി രണ്ടര മണിക്കൂര്‍ നീണ്ട ചര്‍ച്ച നടത്തിയത്. ജീവനക്കാരുടെ ചില ആവശ്യങ്ങള്‍ അംഗീകരിക്കാമെന്ന് സര്‍ക്കാര്‍ സമ്മതിച്ചിട്ടുണ്ട്. എന്നാല്‍ ഇഡി ജീവനക്കാരുടെ ഉദ്യോഗപ്പേര് മാറ്റുന്നതിലും പെന്‍ഷന്റെ കാര്യത്തിലും നിയമപരമായ തടസങ്ങളുള്ളതിനാല്‍ അംഗീകരിച്ചില്ലെന്ന് ചര്‍ച്ചയ്ക്ക് ശേഷം മന്ത്രി വാര്‍ത്താലേഖകരെ അറിയിച്ചു.
ജീവനക്കാരില്‍ 10 ശതമാനം മാത്രം വരുന്നവര്‍ക്ക് മാത്രം ഗുണകരമായ കാര്യം നടപ്പാക്കിയിട്ട് കാര്യമില്ലെന്ന് യൂണിയന്‍ നേതാക്കള്‍ പറഞ്ഞു. മുഴുവന്‍ ജീവനക്കാരുടെയും ആവശ്യങ്ങള്‍ അംഗീകരിക്കുന്നതു വരെ സമരം തുടരുമെന്ന് അവര്‍ അറിയിച്ചു.












Click it and Unblock the Notifications