Get Updates
Get notified of breaking news, exclusive insights, and must-see stories!

അയോധ്യ: കേന്ദ്രമന്ത്രിമാര്‍ രാജിവെക്കില്ലെന്ന് പ്രധാനമന്ത്രി

ദില്ലി: അയോധ്യാ പ്രശ്നത്തില്‍ കേന്ദ്രമന്ത്രിമാരായ എല്‍.കെ. അദ്വാനി, മുരളീ മനോഹര്‍ ജോഷി, ഉമാ ഭാരതി എന്നിവര്‍ രാജിവെക്കണമെന്ന പ്രതിപക്ഷത്തിന്റെ ആവശ്യം പ്രധാനമന്ത്രി തള്ളി.

പാര്‍ലമെന്റില്‍ സംസാരിക്കവെയാണ് അടല്‍ ബിഹാരി വാജ്പേയി പ്രതിപക്ഷത്തിന്റെ ആവശ്യം തള്ളിയത്. അയോധ്യാ കേസില്‍ കുറ്റപത്രം സമര്‍പ്പിക്കപ്പെട്ട കേന്ദ്രമന്ത്രിമാര്‍ രാജിവെക്കണമെന്നാവശ്യപ്പെട്ട് പ്രതിപക്ഷം ഇരുസഭകളുടെയും പ്രവര്‍ത്തനം സ്തംഭിപ്പിപ്പിച്ചിരുന്നു.

രാഷ്ട്രീയ കാര്യസാധ്യത്തിനാണ് പ്രതിപക്ഷം ഇപ്പോള്‍ ഈ ആവശ്യം ഉന്നയിക്കുന്നതെന്ന് വാജ്പേയി ആരോപിച്ചു. ഒരു ക്രിമിനല്‍ കേസില്‍ കുറ്റപത്രം സമര്‍പ്പിക്കപ്പെട്ടപ്പോള്‍ മുന്‍ കേന്ദ്രമന്ത്രി ഹരിന്‍ പതക് രാജിവെച്ചത് ചൂണ്ടിക്കാട്ടിക്കൊണ്ടാണ് പ്രതിപക്ഷം മൂന്നു മന്ത്രിമാരും രാജിവെക്കണമെന്നാവശ്യപ്പെടുന്നത്. എന്നാല്‍ ഹരിന്‍ പതക്കിന്റേതു പോലെയുള്ള കേസ്സല്ല ഈ മന്ത്രിമാര്‍ക്കെതിരെയുള്ളത്. അയോധ്യയില്‍ നടന്നത് ഒരു രാഷ്ട്രീയ മുന്നേറ്റമായിരുന്നു. അപ്പോള്‍ ഇവര്‍ സംഭവസ്ഥലത്ത് ഉണ്ടായിരുന്നു എന്നു മാത്രമേയുള്ളൂ - വാജ്പേയി വ്യക്തമാക്കി.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+