എസ്. ശ്രീകണ്ഠന് ധനം അവാര്‍ഡ്
കൊച്ചി: പ്രശസ്ത സാഹിത്യകാരനും കോളമിസ്റുമായ എം.പി. നാരായണപിള്ളയുടെ സ്മരണാര്‍ത്ഥം ധനം ദ്വൈവാരിക ഏര്‍പ്പെടുത്തിയ മികച്ച ബിസിനസ് ലേഖനത്തിനുള്ള അവാര്‍ഡ് മാതൃഭൂമി റിപ്പോര്‍ട്ടര്‍ എസ്. ശ്രീകണ്ഠന്.
മാതൃഭൂമി ദിനപത്രത്തില്‍ കഴിഞ്ഞ വര്‍ഷം പ്രസിദ്ധീകരിച്ച വല്ലാര്‍പ്പാടം പദ്ധതി വൈകിയാല്‍ നേട്ടം തൂത്തുക്കുടിക്ക്, ബാങ്കിംഗ് മേഖലയില്‍ സംഘര്‍ഷം എന്നീ ലേഖനങ്ങളാണ് ശ്രീകണ്ഠനെ അവാര്‍ഡിനര്‍ഹനാക്കിയത്. 10,000 രൂപയും പ്രശസ്തിപത്രവുമടങ്ങുന്നതാണ് അവാര്‍ഡ്.
മുതിര്‍ന്ന പത്രപ്രവര്‍ത്തകനും പ്രസ് അക്കാദമി ചെയര്‍മാനുമായിരുന്ന വി.പി. രാമചന്ദ്രന്‍, ഇന്ത്യന്‍ എക്സ്പ്രസ് മുന്‍ എഡിറ്റര്‍ എം.കെ. ദാസ്, ജിയോജിത് സെക്യൂരിറ്റീസ് മാനേജിംഗ് ഡയറക്ടര്‍ സി.ജെ. ജോര്‍ജ്ജ് എന്നിവരടങ്ങിയ ജഡ്ജിംഗ് കമ്മിറ്റിയാണ് അവാര്‍ഡ് നിര്‍ണ്ണയിച്ചത്.
ധനതത്വശാസ്ത്രത്തില്‍ ബിരുദാനതരബിരുദവും പത്രപ്രവര്‍ത്തനത്തില്‍ ഡിപ്ലോമയും നേടിയ ശ്രീകണ്ഠന്‍ 1993ലാണ് മാതൃഭൂമിയില്‍ ചേര്‍ന്നത്. ഹരിപ്പാട് മണ്ണാറശ്ശാല ശ്രീഭവനത്തില്‍ പരേതനായ എസ്. ശ്രീധരന്‍ നായരുടെയും ബി. രാധമ്മയുടെയും മകനാണ്. മഞ്ജുവാണ് ഭാര്യ. മകള്‍ അരുന്ധതി.
ജനവരി ആദ്യവാരം ധനം കൊച്ചിയില്‍ സംഘടിപ്പിക്കുന്ന ആഗോള ബിസിനസ് സംഗമത്തില്‍ അവാര്‍ഡ് സമ്മാനിക്കും.












Click it and Unblock the Notifications