Get Updates
Get notified of breaking news, exclusive insights, and must-see stories!

ഗുരുവായൂരില്‍ ദശമിവിളക്ക് ബുധനാഴ്ച

തൃശ്ശൂര്‍: ഗുരുവായൂര്‍ ക്ഷേത്രത്തില്‍ ദശമിവിളക്ക് ഡിസംബര്‍ ആറ് ബുധനാഴ്ച കൊണ്ടാടുകയാണ്. പ്രസിദ്ധമായ ഗുരുവായൂര്‍ ഏകാദശി വ്യാഴാഴ്ചയാണ്.

ദശമി ദിവസമായ ബുധനാഴ്ച പുലര്‍ച്ചെ മൂന്നിന് നട തുറന്നു. ഇനി പൂജ, ദീപാരാധന എന്നിവയ്ക്കല്ലാതെ ദ്വാദശി ദിവസം രാവിലെ ഒമ്പതു മണിവരെ ശ്രീകോവിലിന്റെ നട അടയ്ക്കില്ല.

ദശമിയോടനുബനധിച്ച് ക്ഷേത്രത്തില്‍ മൂന്നുനേരം നടക്കുന്ന എഴുന്നള്ളിപ്പിന് അഞ്ച് ആനകളും പ്രഗത്ഭ വാദ്യക്കാരും അണിനിരക്കും. നമസ്കാരസദ്യ, സാധുക്കള്‍ക്ക് അന്നദാനം, സമൂഹമഠത്തില്‍ സദ്യ എന്നിവ ഉച്ചയ്ക്കു നടക്കും. രാത്രി വിളക്കെഴുന്നള്ളിപ്പിന് ആയിരക്കണക്കിന് ദീപങ്ങള്‍ നറുനെയ്യില്‍ തെളിക്കും.

ഗജരാജന്‍ ഗുരുവായൂര്‍ കേശവന്റെ അനുസ്മരണദിനം കൂടിയാണ് ബുധനാഴ്ച. അമ്പതോളം ആനകള്‍ പങ്കെടുക്കുന്ന ഗജഘോഷയാത്ര തിരുവെങ്കിടാചലപതി ക്ഷേത്രസന്നിധിയില്‍ നിന്ന് ശ്രീവത്സം വളപ്പിലെ ഗജരാജ പ്രതിമ വരെ നടക്കും.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+