Get Updates
Get notified of breaking news, exclusive insights, and must-see stories!

ഒരു ദ്വീപില്‍ എല്ലാവരും ജോലിക്കാര്‍

കരുനാഗപ്പള്ളി: ഒരിടത്തൊരിടത്ത് ഒരു ദ്വീപില്‍ എല്ലാവരും ഉദ്യോഗമുള്ളവര്‍....ഇത് കഥയല്ല. തൊഴിലില്ലായ്മ രൂക്ഷമായ കേരളത്തില്‍ തന്നെയാണ് എല്ലാവരും ഉദ്യോഗസ്ഥരായ ദ്വീപുള്ളത്.

ആലപ്പാട്ട് ചെറിയഴീക്കലാണ് ഉദ്യോഗത്തുരുത്ത്. ഇവിടെയുള്ള 75-ാളം വീടുകളില്‍ ഡോക്ടര്‍മാരും എഞ്ചിനിയര്‍മാരും പൊലീസ് ഉദ്യോഗസ്ഥരും ധാരാളം. ദ്വീപു നിവാസികളില്‍ ഏതാണ്ട് എല്ലാവരും ഉദ്യോഗമുള്ളവരാണെന്ന് പറയാം.

ആദ്യകാലത്ത് ഇവിടെ താമസത്തിനെത്തിയ എട്ട് കുടുംബങ്ങളിലും ഉദ്യോഗസ്ഥരായിരുന്നു. അങ്ങനെയാണ് ഉദ്യോഗത്തുരുത്ത് രൂപം കൊണ്ടത്. ഇവരുടെ പിന്‍ഗാമികളെല്ലാം ഉയര്‍ന്ന ഉദ്യോഗങ്ങള്‍ കരസ്ഥമാക്കി ദ്വീപിന്റെ പേര് അന്വര്‍ത്ഥമാക്കി.

എക്സൈസ് ഡെപ്യൂട്ടി കമ്മീഷണര്‍ കെ.കുട്ടന്‍, ക്രൈംബ്രാഞ്ച് ഡിവൈഎസ്പി പി.മുരളി, സെയില്‍സ് ടാക്സ് കമ്മീഷണര്‍ രവി, കെഎഫ്സി അസിസ്റന്റ് മാനേജര്‍ സുനില്‍ തുടങ്ങിയവര്‍ ഇപ്പോള്‍ ദ്വീപിലുള്ള ഉദ്യോഗസ്ഥരില്‍ ചിലര്‍ മാത്രം.

മത്സ്യത്തൊഴിലാളി മേഖലയായ ആലപ്പാട്ടിലെ ഈ ദ്വീപില്‍ ലോഹമണലിന്റെ വന്‍ നിക്ഷേപമുള്ളതു കൊണ്ട് കൃഷി നടത്താന്‍ കഴിയില്ല. അതിനാല്‍ ദ്വീപ് താമസത്തിന് മാത്രമായാണ് ഉപയോഗിക്കുന്നത്. പ്രദേശത്തെ ആദ്യകാല ബിരുദധാരികളില്‍ ഒരാളായ വി.ബാലകൃഷ്ണന്‍ ദ്വീപുവാസികള്‍ക്ക് അറിവ് പകര്‍ന്നു നല്‍കുന്നതില്‍ വലിയൊരു പങ്കാണ് വഹിച്ചതെന്ന് പഴമക്കാര്‍ ഓര്‍ക്കുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+