കണ്ണൂര്‍: യുഡിഎഫ് ഉപവസിക്കും
കണ്ണൂര്‍: കണ്ണൂരിലെ അക്രമങ്ങള്‍ക്കെതിരെ ഡിസംബര്‍ ഏഴ് വ്യാഴാഴ്ച യുഡിഎഫ് കണ്ണൂരില്‍ ഉപവസിക്കുന്നു.
യുഡിഎഫ് കണ്‍വീനര്‍ കെ.ശങ്കരനാരായണന്‍, ജി.കാര്‍ത്തികേയന്‍ തുടങ്ങിയ നേതാക്കള്‍ ഉപവാസത്തില്‍ പങ്കെടുക്കുമെന്ന് യുഡിഎഫ് വൃത്തങ്ങള്‍ അറിയിച്ചു.
കണ്ണൂരിലെ സമാധാന ശ്രമങ്ങളോട് എല്ലാവരും സഹകരിക്കണമെന്ന് മുഖ്യമന്ത്രി ഒരു സന്ദേശത്തിലൂടെ അഭ്യര്‍ത്ഥിച്ചു. മുഖ്യമന്ത്രി വിദേശത്തായതിനാല്‍ ഭരണം നടക്കുന്നില്ലെന്ന കോണ്‍ഗ്രസിന്റെയും ബിജെപിയുടെയും ആരോപണം തെറ്റെന്ന് തെളിഞ്ഞിരിക്കുകയാണെന്നുന്നും സമാധാനത്തിനായി സര്‍ക്കാര്‍ ആത്മാര്‍ത്ഥമായി ശ്രമിക്കുന്നുണ്ടെന്നും സന്ദേശത്തില്‍ പറയുന്നു.
അക്രമം നടന്ന പാനൂര്‍ കൂത്തുപറമ്പ് പ്രദേശങ്ങളില്‍ സംഘര്‍ഷത്തിന് അയവ് വന്നിട്ടുണ്ട്. സംഘര്‍ഷബാധിത പ്രദേശങ്ങള്‍ ഡിജിപി പി.ആര്‍.ചന്ദ്രന്‍ സന്ദര്‍ശിച്ചു. ഡിസംബര്‍ ആറ് ബുധനാഴ്ച പിഡിപി ഹര്‍ത്താലായിരുന്നതിനാല്‍ കടകമ്പോളങ്ങള്‍ തുറന്ന് പ്രവര്‍ത്തിക്കാനായില്ല.












Click it and Unblock the Notifications