മന്ത്രിമാരെ സെക്രട്ടറിയേറ്റില്‍ കയറ്റരുത്: കരുണാകരന്
തിരുവനന്തപുരം: കണ്ണൂരിലെ അക്രമം തടയുന്നതില്‍ സര്‍ക്കാര്‍ പരാജയപ്പെട്ടതിനാല്‍ ഒരൊറ്റ മന്ത്രിമാരെ പോലും സെക്രട്ടറിയേറ്റില്‍ കയറ്റരുതെന്ന് കോണ്‍ഗ്രസ് നേതാവ് കെ. കരുണാകരന് പറഞ്ഞു.
കണ്ണൂര്‍ കത്തിയെരിയുമ്പോള്‍ വിദേശയാത്രയ്ക്കു പോയ മുഖ്യമന്ത്രി പറയുന്നത് കണ്ണൂര്‍ പ്രശ്നം ജനങ്ങള്‍ തന്നെ പരിഹരിക്കണമെന്നാണ്. മറ്റ് മന്ത്രിമാര്‍ക്കും ഇതിന് സമയമില്ല. അതുകൊണ്ട് ജനങ്ങള്‍ മന്ത്രിമാരെ സെക്രട്ടറിയേറ്റില്‍ കയറ്റാതിരുന്നാല്‍ കുറ്റം പറയാനാവില്ലെന്ന് ഡിസംബര്‍ ആറ് ബുധനാഴ്ച വാര്‍ത്താലേഖകരോട് സംസാരിക്കവെ കരുണാകരന് പറഞ്ഞു.
പട്ടാളത്തെ വിളിച്ചതുകൊണ്ടോ കേന്ദ്രം ഇടപെട്ടതുകൊണ്ടോ കണ്ണൂര്‍ പ്രശ്നം പരിഹരിക്കാനാവില്ലെന്ന് കരുണാകരന് പറഞ്ഞു. സിപിഎമ്മിലെയും ബിജെപിയിലെയും നേതാക്കള്‍ തന്നെ ഇതിന് മുന്‍കൈയെടുക്കണം. കണ്ണൂര്‍ പ്രശ്നത്തില്‍ ഇനിയും കൈയും കെട്ടി നോക്കിനില്‍ക്കാനാവില്ല. ഉടന്‍ തന്നെ ഇതിനെ കുറിച്ച് യുഡിഎഫ് ചര്‍ച്ച ചെയ്യുമെന്നും കരുണാകരന് അറിയിച്ചു.
-
സ്വർണ വില 75000ത്തിലേക്ക് എത്തുമെന്നാണോ പ്രതീക്ഷ? ശുദ്ധ മണ്ടത്തരം..ഇപ്പോൾ വാങ്ങിയാൽ ലക്ഷപ്രഭു -
തമിഴകം പിടിക്കാൻ വിജയ്; സ്ഥാനാർത്ഥി പട്ടികയിലെ വമ്പൻ സർപ്രൈസ്; ഞെട്ടലിൽ രാഷ്ട്രീയ ലോകം -
മലപ്പുറം വിഭജിക്കും,ജയിലിൽ നോണ്‍ വെജും കൂലിയും കൊടുക്കില്ല'; സന്തോഷ് പണ്ഡിറ്റ് മുഖ്യമന്ത്രിയായാൽ -
ഇറാനെ വിഴുങ്ങാൻ അമേരിക്കൻ പട? പെന്റഗണിന്റെ 'രഹസ്യ' നീക്കം പുറത്ത് -
"അതവരോട് പോയി ചോദിക്ക്!" എസ്ഡിപിഐ ഡീൽ ചോദ്യങ്ങളിൽ കലിപ്പിലായി മുഖ്യമന്ത്രി -
ഏപ്രിൽ 1 മുതൽ കളി മാറും! പാൻ കാർഡ് നിയമങ്ങളിൽ വൻ മാറ്റം; അറിഞ്ഞില്ലെങ്കിൽ പണി കിട്ടും -
അമേരിക്കൻ സർവ്വകലാശാലകൾ തകർക്കുമെന്ന് ഇറാൻ; പശ്ചിമേഷ്യ കത്തുന്നു -
ഗള്‍ഫും സ്വര്‍ണത്തെ കൈവിടുന്നോ? ഇനി വില കൂടില്ല.. പൊന്നിന് വിനയായത് ഈ മൂന്ന് ഘടകങ്ങള്‍ -
'മീനാക്ഷിയെ നോക്കുന്നത് പണിയാണല്ലോ..വിവാഹം കഴിച്ച് കാണിച്ച് കൊടുത്തൂടെ';മഞ്ജു വാര്യർക്ക് അധിക്ഷേപം -
പാകിസ്താന് തന്ത്രത്തില്‍ നീങ്ങുന്നു; സൗദി, തുര്‍ക്കി നേതാക്കള്‍ ഇസ്ലാമാബാദില്, ഇറാനിലേക്ക് ചരക്കുകള്‍ -
'ചില സഹായങ്ങളൊക്കെ ചെയ്യാമെന്ന് പറഞ്ഞു, പ്രാവർത്തികമാക്കിയാൽ സന്തോഷം';കെ സുധാകരൻ -
ബെംഗളൂരുവിൽ 18,000 രൂപയ്ക്ക് സുഖ ജീവിതം; 22 കാരിയുടെ ഇൻസ്റ്റഗ്രാം വീഡിയോ വൈറൽ..ചെലവാക്കുന്നത് ഇങ്ങനെ












Click it and Unblock the Notifications