പ്ലസ്ടു നിയമനം പിഎസ്സിയെ അറിയിക്കണം
കൊച്ചി: പ്ലസ്ടു സ്കൂളുകളിലെ അധ്യാപക നിയമന ഒഴിവുകള്‍ പിഎസ്സിയെ അറിയിക്കണമെന്ന് ഹൈക്കോടതി സര്‍ക്കാരിന് ഉത്തരവ് നല്‍കി.
ഡിസംബര്‍ അഞ്ച് ചൊവാഴ്ചയാണ് ജസ്റിസ് കെ.എം.അബ്ദുള്‍ ഗഫൂര്‍ സുപ്രധാനമായ ഉത്തരവ് പുറപ്പെടുവിച്ചത്. ഇപ്പോള്‍ പ്രത്യേക മാനദണ്ഡങ്ങളൊന്നുമില്ലാതെ എംപ്ലോയ്മെന്റ് എക്സചേഞ്ച് വഴി താല്‍ക്കാലിക നിയമനം നടത്തുന്നതെന്ന് ഹര്‍ജിയില്‍ പറയുന്നു. താല്‍ക്കാലിക നിയമനങ്ങള്‍ സ്ഥിരപ്പെടുത്തണമെന്ന് സുപ്രീംകോടതി ഈയിടെ ഉത്തരവിട്ടിരുന്നു.
പ്ലസ്ടു സ്കൂളുകളിലെ അധ്യാപകനിയമനങ്ങള്‍ പൊതു താല്‍പര്യം മുന്‍ നിര്‍ത്തി പിഎസ്സിക്ക് വിടണമെന്ന് പയ്യന്നൂരിലെ അഞ്ജന നല്‍കിയ ഹര്‍ജി പരിഗണിച്ചാണ് കോടതി ഉത്തരവിട്ടത്.












Click it and Unblock the Notifications