ബോംബെ വാഴ്സിറ്റി സിന്‍ഡിക്കേറ്റില്‍ മലയാളി
മുംബയ്: ബോംബെ സര്‍വകലാശാല സിന്‍ഡിക്കേറ്റിലേക്ക് മലയാളിയായ ഡോ.ജോസ് ജോര്‍ജ്ജ് തിരഞ്ഞെടുക്കപ്പെട്ടു.
അവിടെ പൊളിറ്റിക്സ് ഡിപ്പാര്‍ട്ട്മെന്റില്‍ അധ്യാപകനായ ഡോ.ജോസ് സിന്‍ഡിക്കേറ്റില്‍ അധ്യാപകരുടെ പ്രതിനിധിയായാണ് തിരഞ്ഞെടുക്കപ്പെട്ടത്. ബോംബെ യൂണിവേഴ്സിറ്റി ആന്റ് കോളേജ് ടീച്ചേഴ്സ് യൂണിയന്‍ വൈസ് പ്രസിഡന്റാണ് ഇദ്ദേഹം.
ദില്ലിയിലെ ജവഹര്‍ലാല്‍ നെഹ്റു സര്‍വകലാശാലയില്‍ നിന്ന് ഡോക്ടറേറ്റ് നേടിയിട്ടുള്ള ഇദ്ദേഹം വയനാട്ടിലെ നടവയല്‍ മഞ്ചപ്പിള്ളില്‍ കുടുംബാംഗമാണ്.












Click it and Unblock the Notifications