തിരുവനന്തപുരത്ത് ഒരു ടെര്‍മിനല്‍ കൂടി
ദില്ലി: തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളത്തില്‍ ഒരു ടെര്‍മിനല്‍ കൂടി പണിയാന്‍ വ്യോമയാന വകുപ്പ് അനുമതി നല്‍കി.
ഡിസംബര്‍ ആറ് ബുധനാഴ്ച കേന്ദ്ര വ്യോമയാന മന്ത്രി ശരദ്യാദവിനെ കണ്ട ശേഷം സ്പീക്കര്‍ എം.വിജയകുമാറും വി.എസ്.ശിവകുമാര്‍ എംപിയും അറിയിച്ചതാണിത്. ടെര്‍മിനല്‍ പണിയുന്നതിനുള്ള മുഴുവന്‍ ചെലവും വഹിക്കാമെന്ന് സംസ്ഥാന സര്‍ക്കാര്‍ സമ്മതിച്ചിരുന്നു. എന്നാല്‍ വിമാനത്താവള വികസന അതോറിറ്റി ഇതിന് അനുകൂലമായ നിലപാടായിരുന്നില്ല എടുത്തത്.
കേരളത്തിലെ വ്യോമയാന ഗതാഗതത്തിന്റെ സിംഹഭാഗവും നടക്കുന്നത് തിരുവനന്തപുരം വിമാനത്താവളം കേന്ദ്രീകരിച്ചാണെന്നതിനാല്‍ വികസനം അനിവാര്യമാണെന്ന് സ്പീക്കറും എംപിയും മന്ത്രിയെ ധരിപ്പിച്ചു. പുതിയ ടെര്‍മിനലിനായുള്ള രണ്ടാംഘട്ട സ്ഥലമെടുപ്പ് ഉടന്‍ തുടങ്ങുമെന്നും അവര്‍ അറിയിച്ചു.












Click it and Unblock the Notifications